നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ... കോഴിക്കോട് - ബംഗുളുരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും
നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് - ബംഗുളുരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കുകയും ചെയ്യും.
11 സീറ്റുകള്‍ അധികമായി ഘടിപ്പിച്ചു. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റര്‍, പിന് ഡോര്‍ എന്നിവ ഒഴിവാക്കി. പകരം മുന്‍ഭാഗത്ത് മാത്രമാണ് ഡോര്‍. ബസില്‍ ശൗചാലയം നിലനിര്‍ത്തി. ടിക്കറ്റ് നിരക്കും കുറച്ചു. ബംഗുളൂരു - കോഴിക്കോട് യാത്രയ്ക്ക് ഈടാക്കുക 930 രൂപയായിരിക്കും. നേരത്തെ ഇത് 1280 രൂപ ആയിരുന്നു.സംസ്ഥാന സര്‍ക്കാര്‍ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ്സാണ് പിന്നീട് ബെംഗളൂരു - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് തുടങ്ങിയത്.
മെയ് മാസം 5 മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ 1240 രൂപ നിരക്കില്‍ സര്‍വീസ് ആരംഭിച്ചത്. പുലര്‍ച്ചെ 4 മണിക്ക് ബെംഗളുരുവിലേക്കും ഉച്ചയ്ക്ക് 2.30തിന് തിരിച്ചുമുള്ള സര്‍വീസുകളില്‍ ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് ബുക്കിങ് കുറയുകയായിരുന്നു.
ഉയര്‍ന്ന നിരക്കും സമയ ക്രമീകരണത്തിലെ പ്രശ്നങ്ങളുമാണ് ബുക്കിങ് കുറയുന്നതിന് കാരണമെന്ന് ജീവനക്കാര്‍ വിലയിരുത്തിയിട്ടുണ്ടായിരുന്നു. പിന്നാലെയാണ് രൂപമാറ്റം വരുത്തി വീണ്ടും നിരത്തിലിറക്കുന്നത്. സമയമാറ്റം എങ്ങനെയെന്ന് കെഎസ്ആര്‍ടിസി പിന്നീട് അറിയിക്കുന്നതാണ്.
"
https://www.facebook.com/Malayalivartha