വീണ്ടും കുതിച്ചുയർന്ന് സ്വർണവില.... ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്...പവന് വില ഇതോടെ 57,200 രൂപയായി...
വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ഒരു പിടിയും താരത്തെയാണ് സ്വർണത്തിന്റെ വില വർധിച്ചു കൊണ്ട് ഇരിക്കുന്നത് .ഇന്നിതാ വീണ്ടും സ്വർണത്തിന് വില ഉയർന്നു.ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവന് വില ഇതോടെ 57,200 രൂപയായി. ഗ്രാമിന് 25 രൂപ വർധിച്ച് 7150 രൂപയാണ് വില. മൂന്ന് ദിവസം കൊണ്ട് 480 രൂപയാണ് പവന് വർധിച്ചത്.
10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇന്ന് 71500 രൂപ നൽകണം. ഇന്നലെ 71250 രൂപയായിരുന്നു വില. 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് 5850 രൂപയും ഒരു പവന് 46,800 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വില ഇന്ന് ഗ്രാമിന് 99.10 രൂപയും കിലോഗ്രാമിന് 99,100 രൂപയുമാണ്.വില ഉയർന്ന സാഹചര്യത്തിൽ ഇനി ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 63,000 രൂപയെങ്കിലും നൽകേണ്ടി വരും.
ജി എസ് ടിയും പണിക്കൂലിയുമെല്ലാം ചേർത്താണ് ഇത്. സാധാരണക്കാരനെ സംബന്ധിച്ച് ഒരു പവൻ വാങ്ങുകയെന്നത് വലിയ ബാധ്യതയാകുമെന്ന് സാരം. അതേസമയം എത്ര വില ഉയർന്നാൽ സ്വർണം വാങ്ങുന്നതിൽ യാതൊരു കുറവുമില്ലെന്ന ആവർത്തിക്കുകയാണ് ജ്വല്ലറിക്കാർ.
https://www.facebook.com/Malayalivartha