Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


ഹൂതികളുടെ ആക്രമണം വർധിക്കുകയാണ്...ആദ്യമായിട്ട് താഡ് പ്രതിരോധ സംവിധാനം ഉപയോഗിച്ചു... ഹൂതി മിസൈൽ വായുവിൽ ഭസ്മം... യുഎസ്-ഇസ്രായേൽ പങ്കാളിത്തം കൂടുതൽ ശക്തി പ്രാപിച്ചു...


കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം...ഏറെനേരത്തെ ശ്രമത്തിനുശേഷം ഇവരെ കോഴിക്കോട്ടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി...നടി മയക്കുമരുന്ന് ലഹരിയിലായിരുന്നു...


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു... മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം... രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണം...


ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വേണ്ടി ഇന്ന് നടത്താനിരുന്ന യാത്രയയപ്പ് ചടങ്ങ് മാറ്റിവച്ചു... മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗം... രാജ്യത്ത് ജനുവരി ഒന്നുവരെ ദുഃഖാചരണം...

കൈയ്യൊഴിയില്ല സര്‍ക്കാര്‍... അന്തരിച്ച മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍; മന്‍മോഹന്‍ സിങ് സ്മാരകത്തെ ചൊല്ലിയുള്ള വിവാദങ്ങളില്‍ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍

28 DECEMBER 2024 09:01 AM IST
മലയാളി വാര്‍ത്ത

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ഇന്ന് ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍ നടക്കും. പകല്‍ 11.45ന് ആയിരിക്കും സംസ്‌കാരമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രിയുടെ സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

പൂര്‍ണ്ണ സൈനിക ബഹുമതിയോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം രാജ്ഘട്ടില്‍ സംസ്‌കാരം നടത്താത്തതില്‍ വിവിധ കോണുകളില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. മന്‍മോഹന്‍ സിങിനായി നിര്‍മിക്കുന്ന സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ മൃതദേഹത്തിന്റെ സംസ്‌കാരം നടത്താത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്.

കേന്ദ്ര സര്‍ക്കാര്‍ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. എന്നാല്‍ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പുറത്തുവിട്ടു. ഇതില്‍ ഗംഗാതീരത്ത് രാജ്ഘട്ടില്‍ സംസ്‌കാരം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും രംഗത്ത് വന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്‌കാരം നടത്തണം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് സുഖ്ബീര്‍ സിങ് ബാദലും വിമര്‍ശിച്ചു. രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും കുറ്റപ്പെടുത്തി.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സ്മാരകത്തിന് സ്ഥലം വിട്ടു നല്‍കാത്തതില്‍ വിവാദം കനക്കുന്നതിനിടെ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. മന്‍മോഹന്‍ സിങിന് സ്മാരകത്തിന് സ്ഥലം നല്‍കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ മന്‍മോഹന്‍ സിങിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണ്.

സ്മാരകങ്ങള്‍ക്ക് സ്ഥലം നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ദില്ലിയിലെ ഔദ്യോഗിക വസതിയിലുള്ള മന്‍മോഹന്‍ സിങിന്റെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. ഒന്‍പതര വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അര്‍പ്പിക്കും. ഒന്‍പതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകും. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുക. മന്‍മോഹന്‍ സിംഗിന് സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലത്ത് തന്നെ സംസ്‌കാരം നടത്തണമെന്നായിരുന്നു കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, സ്മാരകം നിര്‍മ്മിക്കുന്ന സ്ഥലം ഏതെന്ന് അടുത്തയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. കേന്ദ്രത്തിന്റെ നടപടിയില്‍ കോണ്‍ഗ്രസ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

മന്‍മോഹന്‍സിങിന്റെ സ്മാരകത്തിന് സ്ഥലം നല്‍ക്കാത്തതില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി കേന്ദ്രം രംഗത്തെത്തിയത്.സര്‍ക്കാര്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വ ആരോപിച്ചിരുന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്നും ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്‌കാരം നടത്തണം എന്ന കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ ബാദല്‍ പറഞ്ഞിരുന്നു. ആദ്യ സിഖ് പ്രധാനമന്ത്രിയെ സര്‍ക്കാര്‍ അപമാനിച്ചു എന്നായിരുന്നു ജയറാം രമേശിന്റെ ആരോപണം. സ്മാരകത്തിനുള്ള സ്ഥലം പിന്നീട് നല്‍കാം എന്നാണ് സര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചത്. രാഷ്ട്ര നേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള പ്രത്യേക ഇടത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികൾക്ക് വലിയ ആശ്വാസം, യുഎഇയിൽ ഈ ഒമ്പത് ആവശ്യസാധനങ്ങളുടെ വില അനധികൃതമായി വർധിപ്പിക്കുന്നതിന് കടിഞ്ഞാണിട്ടു, പുതിയ നിയമം ജനുവരി മുതൽ പ്രാബല്യത്തിൽ വരും...!!!  (4 hours ago)

ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ 19 കാരന്‍ സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചു  (4 hours ago)

ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണം: മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യു.പ്രതിഭ എംഎല്‍എ  (4 hours ago)

പോലീസുകാര്‍ക്ക് തലവേദനയായിരുന്ന ഇരട്ടക്കള്ളന്മാര്‍ പിടിയില്‍  (5 hours ago)

കൊച്ചിയില്‍ ഇത്തവണ പപ്പാഞ്ഞിയെ കത്തിക്കില്ല...  (6 hours ago)

14 കാരിയെ പിതാവും മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി  (7 hours ago)

പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു  (8 hours ago)

സെപ്റ്റിക് ഷോക്കില്‍ നിന്നും രക്ഷിച്ചെടുത്തു: മൃണാളിനി സന്തോഷത്തോടെ മഹാരാഷ്ട്രയിലേക്ക് മടങ്ങി; പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയ്ക്ക് കരുതലേകി കുറ്റിപ്പുറം താലൂക്ക് ആശുപത്രി  (8 hours ago)

പെരിയ ഇരട്ടക്കലക്കേസ് : തൊണ്ടിമുതലുകളിലൊന്ന് കലൂരിലെ സിബിഐ പ്രത്യേക കോടതി വളപ്പില്‍  (8 hours ago)

മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (10 hours ago)

പുനരധിവാസം സംബന്ധിച്ച് ഒരുവിധ വൈകലും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാവില്ല; തുറന്നടിച്ച് മന്ത്രി കെ രാജൻ  (10 hours ago)

കേരളത്തിന് വാരിക്കോരി ധനസഹായവും പദ്ധതികളും നല്കിയ പ്രധാനമന്ത്രിയായിരുന്നു ഡോ മന്‍മോഹന്‍ സിംഗെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി  (10 hours ago)

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം: ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരിക്കേറ്റു  (10 hours ago)

കുറ്റകരമായ ഗൂഡാലോചനയാണ് കൊലപാതകത്തിനു പിന്നില്‍ സി.പി.എം നടത്തിയത്; സി.ബി.ഐ കോടതി വിധി ആശ്വാസം പകരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

Periya-twin-murder പണി കൊടുക്കണം' സി.പി.എം  (10 hours ago)

Malayali Vartha Recommends