മസ്തിഷ്കാഘാത ബാധിതനായി ജിദ്ദയിലെ ആശുപത്രിയിലായിരുന്ന മലയാളി യുവാവ് മരിച്ചു...
മസ്തിഷ്കാഘാത ബാധിതനായി ജിദ്ദയിലെ ആശുപത്രിയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി. അനീഷ് (37) ആണ് മരിച്ചത്.
രക്തസമ്മര്‍ദ്ദം കൂടി മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് 25 ദിവസത്തോളമായി ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. ജിദ്ദ ഫൈസലിയയില്‍ ഇര്ഫാന് ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്മെന്റില്‍ ജോലിചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്.
പിതാവ്: രാമകൃഷ്ണ പണിക്കര്‍, മാതാവ്: ദേവകി. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫയര്‍ വിങ്, പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷന് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha