പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും....
പുതിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി രണ്ടിന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.
പൊതുഭരണ വകുപ്പാണ് ചടങ്ങ് നടത്തുന്നത്. രണ്ടിന് മന്നം ജയന്തിക്ക് പൊതു അവധിയായതിനാല്‍ ചടങ്ങ് മൂന്നിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്. ആര്‍ലേക്കര്‍ ഒന്നിന് തലസ്ഥാനത്തെത്തും. രാജ്ഭവനിലെ ഗസ്റ്റ് ബ്ലോക്കിലായിരിക്കും താമസിക്കുക. ചുമതലയേറ്റ ശേഷം ഗവര്‍ണറുടെ അനന്തപുരി എന്ന പ്രസിഡന്‍ഷ്യല്‍ ബ്ലോക്കിലേക്ക് മാറും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയിലേക്ക് പോവും.
സര്‍ക്കാര്‍ യാത്രഅയപ്പ് നല്‍കുന്നില്ല. സര്‍വകലാശാലാ വൈസ്ചാന്‍സലര്‍മാര്‍ ഇന്ന് 11.30ന് അദ്ദേഹത്തെ സന്ദര്‍ശിക്കും. ചീഫ്‌സെക്രട്ടറിയും എത്തിയേക്കും.
https://www.facebook.com/Malayalivartha