ഇന്ന് ആറാം ദിനം... കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി കനത്ത മഴ...എല്‍ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം
ഇന്ന് ആറാം ദിനം... കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി കനത്ത മഴ...എല്‍ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമം.
കുട്ടി കുഴല്‍ക്കിണറില്‍ വീണിട്ട് ആറ് ദിവസമായി. രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോര്‍ ജില്ലയിലെ സരുന്ദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തിങ്കളാഴ്ചയാണ് അച്ഛന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ ചേതന എന്ന മൂന്ന് വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണത്.
700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 150 അടി താഴ്ചയിലാണ് പെണ്‍കുട്ടി കുടുങ്ങിയിരിക്കുന്നത്. കുഴല്‍ക്കിണറിന് സമാന്തരമായി 170 അടി തുരങ്കം കുഴിച്ചു. എല്‍ ആകൃതിയിലുള്ള പൈപ്പിലൂടെ കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം. പക്ഷേ കനത്ത മഴ കാരണം ഇന്നലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. മഴവെള്ളത്തില്‍ നിന്ന് കുഴല്‍ക്കിണറിനെ സംരക്ഷിക്കാന്‍, എല്ലാ ഭാഗത്തുനിന്നും സുരക്ഷിതമായി മൂടി. ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു.
2023-ല്‍ ഉത്തരാഖണ്ഡ് തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ സഹായിച്ച 'റാറ്റ് ഹോള്‍ മൈനേഴ്‌സിനെ' ഇറക്കി ചേത്‌നയെ രക്ഷിക്കാനാണ് ശ്രമം. രക്ഷാപ്രവര്‍ത്തനം ഇതിനകം 100 മണിക്കൂറിനപ്പുറം നീണ്ടിരിക്കുകയാണ്. ആദ്യം കയറില്‍ ഘടിപ്പിച്ച ഇരുമ്പ് വളയമുപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് സമാന്തരമായി തുരങ്കമുണ്ടാക്കിയത്. കുട്ടിക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കി. ഒരു മെഡിക്കല്‍ സംഘവും ആംബുലന്‍സും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha