ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...
ടിക് ടോക് നിരോധനം നീട്ടിവെക്കണമെന്ന് സുപ്രീംകോടതിയോട് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തി ഒരു തീരുമാനമുണ്ടാകുന്നത് വരെ ടിക് ടോകിനെതിരെ നടപടി ഉണ്ടാവരുതെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും പുറത്ത് വന്നു.
സോളിസിറ്റര്‍ ജനറലായി ട്രംപ് നിയമിച്ച ജോണ്‍ സൗറാണ് ഇതുസംബന്ധിച്ച രേഖ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്്. ടിക് ടോക്കിന്റെ അടിയന്തര നിരോധനത്തിന് എതിരായ നിലപാടാണ് ട്രംപ് സ്വീകരിക്കുന്നത്. രാഷ്ട്രീയനീക്കങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കാനായി കഴിയുമെന്നാണ് ട്രംപിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha