ഇന്ന് കോടതിയിൽ തീപാറും...നവീൻ ബാബുവിന്റെ മരണത്തിൽ സി ബി ഐ അന്വേഷണം വരുമോ..? പിന്നോട്ടില്ലാതെ മഞ്ജുഷ...സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ..കോടതിയിൽ നടക്കുന്നത്...
കണ്ണൂർ മുൻ എ.ഡി.എം. മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം മറ്റൊരു ഏജൻസിയെ ഏൽപ്പിക്കണമെന്ന ആവശ്യം തുടക്കംമുതൽ തന്നെ നവീനിന്റെ കുടുംബം ഉന്നയിച്ചിരുന്നു. ആത്മഹത്യ പ്രേരണാകുറ്റത്തിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിലായപ്പോൾ, അവരുടെ ജാമ്യാപേക്ഷയെ എതിർത്ത കുടുംബം കേരള പോലീസിന്റെ അന്വേഷണത്തിലെ അതൃപ്തി കോടതിയിൽ വാദത്തിൽ പ്രകടിപ്പിച്ചിരുന്നു.മറ്റൊരു ഏജൻസി അന്വേഷണത്തിൽ വന്നാൽ അവർക്ക് മതിയായ തെളിവുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ കുടുംബത്തിന്റെ അഭിഭാഷകൻ കോടതിയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പക്ഷെ രാജ്യത്തെ മുൻനിര അന്വേഷണ ഏജൻസിയായ സി.ബി.ഐ സംസ്ഥാന സർക്കാരിന് അപ്രിയമാണ്. സി.ബി.ഐ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താത്പര്യം നടപ്പാക്കുന്ന ഏജൻസിയാണെന്നും കൂട്ടിലടച്ച തത്തയാണെന്നുമുള്ള സർക്കാർ നിലപാട് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതാണ്. സി.ബി.ഐ അല്ല അന്വേഷണത്തിലെ അവസാന വാക്കെന്നാണ് സി.പി.എമ്മിന്റെയും നിലപാട്. ഇതോടെ കേരളത്തിലെ കോളിളക്കമുണ്ടാക്കിയ കേസുകളിൽ സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തെ കോടതിയിൽ എതിർക്കുകയാണ് സർക്കാർ. കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യയുടെ ഹർജിയിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ നിലപാടെടുത്തത്.
പക്ഷെ മറിച്ചൊരു തീരുമാനംഉണ്ടാകണം എന്നാണ് കേരളവും നവീൻ ബാബുവിന്റെ കുടുബവും ആഗ്രഹിക്കുന്നത് .ദിവ്യക്ക് ജാമ്യം ആദ്യം നിഷേധിച്ചപ്പോൾ അന്വേഷണം സുഗമമായി മുന്നോട്ടുപോകുന്നെന്ന കുടുംബത്തിന്റെ കണക്കു കൂട്ടലുകൾ പിന്നീട് തെറ്റുകയായിരുന്നു.നവീനിന്റെ സഹോദരൻ പ്രവീൺ ബാബു കണ്ണൂർ പോലീസിൽ നൽകിയ പരാതിയിൽ, പ്രശാന്തൻ ഉൾപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യംദിവസങ്ങൾ കഴിഞ്ഞിട്ടും നിരാകരിക്കുന്ന ഘട്ടം വന്നപ്പോഴാണ് തെളിവുകൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നത്.
നവീനിന്റെ ഭാര്യ മഞ്ജുഷ ഇക്കാര്യമുന്നയിച്ച് കണ്ണൂർ കോടതിയിൽ കേസും ഫയൽചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങൾ, കോൾ വിശദാംശങ്ങൾ തുടങ്ങിയവ സംരക്ഷിക്കണമെന്നായിരുന്നു ആവശ്യം. ഈ ഹർജിയിൽനടന്ന വാദത്തിലും മറ്റൊരു ഏജൻസിയുടെ ആവശ്യകത കുടുംബത്തിന്റെ അഭിഭാഷകൻ ഉയന്നയിച്ചിരുന്നു. കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാൽ മറ്റൊരു ഏജൻസി വന്നാൽ തെളിവുകൾ ഇല്ലാത്തസ്ഥിതിയാണ് ഉണ്ടാവുക എന്നാണ് അന്ന് ചൂണ്ടിക്കാണിച്ചത്. ഈ കേസിന്റെ വിധി ശനിയാഴ്ചയാണ് വരുന്നത്.അന്വേഷണത്തിലെ പാളിച്ച തുടരുന്നു എന്ന ബോധ്യത്തിൽനിന്നാണ് സി.ബി.ഐ. എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി ആറുവരെ ഹൈക്കോടതി അവധിയാണ്.
വാദം കേട്ടശേഷം ഈ ഹർജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച പ്രശാന്തൻ ഉൾപ്പെട്ട ഗൂഢാലോചന അന്വേഷിക്കണമെന്ന പരാതിയിലെ ആവശ്യം കേട്ടുകേൾവി പ്രകാരമുള്ളതാണെന്ന നിലപാടാണ് പ്രത്യേക അന്വേഷണസംഘം എടുത്തിരിക്കുന്നതെന്നാണ് വിവരം.
https://www.facebook.com/Malayalivartha