പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പൊന്‍കുന്നം റോഡില്‍ കുമ്പാനിയില്‍ ബൈക്ക് പിക്കപ് ജീപ്പിലിടിച്ച് യുവാവിന് ദാരുണാന്ത്യം. വെള്ളിയേപ്പള്ളി കുന്നത്തുപറമ്പില്‍ ആര്‍ അഭിലാഷാണ് (18) മരിച്ചത്. വെള്ളി രാത്രി 11നാണ് അപകടം നടന്നത്.
അഭിലാഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് എബിന് പരിക്കേറ്റു. അഭിലാഷിനെ ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. എബിന്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ബൈക്കിന്റെ മുന്‍ചക്രത്തിന്റെ റിം പൊട്ടിത്തകര്‍ന്നു. എന്‍ജിന്‍ ഭാഗങ്ങളടക്കം അപകടത്തില്‍ തകര്‍ന്നു. പാലാ പൊലീസ് നടപടി സ്വീകരിക്കുകയും ചെയ്തു. പരേതനായ രാജേഷിന്റെയും ധന്യയുടെയും ഏക മകനാണ്.
"
https://www.facebook.com/Malayalivartha