84ന്റെ നിറവില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി....
84ന്റെ നിറവില്‍ കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഒരേ ദിവസമാണ് കോണ്‍ഗ്രസ്സിനും ആന്റണിക്കും പിറന്നാള്‍. മന്‍മോഹന്‍ സിങിന്റെ വിടവാങ്ങല്‍ കൊണ്ട് പാര്‍ട്ടിക്ക് ഇത്തവണ പിറന്നാള്‍ ആഘോഷമില്ല. പണ്ടേ ആഘോഷങ്ങള്‍ക്ക് താല്പര്യമില്ലാത്ത നേതാവിന് ഇന്ന് പതിവ് ദിനം മാത്രമാണ്.
കോണ്‍ഗ്രസ്സുകാരുടെ ഹൈക്കമാന്‍ഡ് അങ്ങ് ഡല്‍ഹിയിലാണ്. പക്ഷെ 2022 ല്‍ അധികാര രാഷ്ട്രീയം വിട്ട് ആന്റണി മടങ്ങിയത് മുതല്‍ ഹൈക്കമാന്‍ഡിലേക്കുള്ള വഴി വഴുതക്കാട്ടെ അഞ്ജനത്തിലേക്കും നീണ്ടു.വിശ്രമകാലമെങ്കിലും എന്നും വൈകുന്നേരം ഇന്ദിരാഭവനിലെത്തുന്ന ശീലത്തിന് മാറ്റങ്ങളൊന്നുമില്ല.
താഴത്തെ നിലയിലെ മുറിയില്‍ ആന്റണിക്കൊപ്പമുള്ള സംസാരം കെഎസ്‌യുക്കാരുടെ മുതല്‍ പ്രവര്‍ത്തക സമിതി അംഗങ്ങളുടെ വരെ പ്രധാന ആഗ്രഹമാണ്. എ കെ യിലെ എ അറക്കപ്പറമ്പില്‍ അല്ല ആദര്‍ശമാണെന്ന വിശ്വാസത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, 33 ല്‍ പാര്‍ട്ടി അധ്യക്ഷന്‍, കേന്ദ്ര പ്രതിരോധ മന്ത്രി അങ്ങനെ ഉന്നത പദവികള്‍ അനേകമാണ്.
https://www.facebook.com/Malayalivartha