തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം: ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരിക്കേറ്റു
തമിഴ്നാട്ടിലെ തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മരിച്ചത് കോട്ടയം സ്വദേശികളാണെന്ന് പ്രാഥമിക നിഗമനം. ഇതില്‍ ഒരാള്‍ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.
ഏര്‍ക്കാട് എന്ന സ്ഥലത്തേക്ക് പോവുകയായിരുന്നു മിനി ബസ്. തേനിയിലേക്ക് പോവുകയായിരുന്നു മാരുതി ഓള്‍ട്ടോ കാര്‍. കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. എറണാകുളം റജിസ്ട്രേഷനിലുള്ളതാണ് കാര്‍. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ബസ് റോഡില്‍ തലകീഴായി മറിഞ്ഞു. മൂന്ന് പേര് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് വിവരം.
https://www.facebook.com/Malayalivartha