മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; മാർക്കോ ഭീകര വയലൻസ് മാത്രം ഉള്ള പടമാണ്, അത് കൊണ്ട് പൊതുസമൂഹത്തിന് ദോഷമാണ് എന്ന് പ്രബുദ്ധ ബുദ്ധിജീവി കം ഇരവാദ മാപ്രാസ്!!
ഓ ശരി, സമ്മയിച്ചു!! മാർക്കോ സിനിമയ്ക്ക് മുമ്പ് ഈ കേരളാവിൽ വയലൻസ് എന്നൊരു സംഭവത്തെ പറ്റി കേട്ടുക്കേൾവി പോലും ഇല്ലായിരുന്നല്ലോ !!
സ്കൂളിൽ ക്ലാസ് എടുത്ത് കൊണ്ടിരുന്നപ്പോൾ കൊച്ച് കുട്ടികളുടെ മുന്നിൽ വച്ച് സ്വന്തം തല അറുത്ത്, നാവ് മുറിച്ച് ഇഞ്ചിഞ്ചായി സ്വയം അരിഞ്ഞു വീഴ്ത്തി ആത്മഹത്യ ചെയ്ത ജയകൃഷ്ണൻ മാഷ്.!!
ചോദ്യപേപ്പർ എഴുതി ബോറടിച്ചപ്പോ വലത് കൈപ്പത്തി എടുത്ത് ഊരി മേശപ്പുറത്ത് വച്ച് റസ്റ്റ് എടുത്ത ജോസഫ് മാഷ്!! ഡിഫിക്കാരോട് അങ്ങോട്ട് ആവശ്യപ്പെട്ട് രണ്ടര മണിക്കൂർ നീണ്ട വിചാരണയ്ക്ക് ശേഷം കുറ്റബോധം തോന്നി സ്വയം ജീവത്യാഗം ചെയ്ത അരിയിൽ അബ്ദുൾ ഷുക്കൂർ എന്ന കൊച്ച് പയ്യൻ !!
ജീവിച്ചു മടുത്തപ്പോൾ സ്വയം ക്വട്ടേഷൻ കൊടുത്ത്, വാടക കൊലയാളികളെ ഇറക്കി അവർക്ക് ഇന്നോവ കാറും നല്കി, അതിൽ മാഷാ അള്ളാ സ്റ്റിക്കറും ഒട്ടിച്ച് 51 പീസാക്കി തന്നെ പാർസൽ ചെയ്ത് വിടണേ എന്ന് പറഞ്ഞ ടി പി !! കമ്മി സഖാവിന്റെ പ്രസംഗം കേട്ട് കൂവിയതിൽ മനസ്താപം തോന്നി ബൈക്ക് വരും വഴി സ്വയം നിറുത്തിച്ച് സഖാക്കളോട് തങ്ങളെ കൊല്ലാമോ എന്ന് കേണ് ചോദിച്ച കൃപേഷ് -ശരത് ലാൽ !!
വിശന്നപ്പോൾ നാഴി അരി മോഷ്ടിച്ച, ശേഷം കുറ്റബോധം തോന്നി ആൾക്കൂട്ട വിചാരണ ചെയ്ത് എന്നെ ശിക്ഷിക്കൂ എന്ന് പ്രബുദ്ധ നാട്ടുകാരോട് കെഞ്ചിയ മധു !! പൊതുവേദിയിൽ താൻ മുമ്പ് രക്ഷാപ്രവർത്തനം നടത്തി പരലോകത്തേയ്ക്ക് റിക്രൂട്ട് ചെയ്തവരെ വൺ ടു ത്രീ ഇട്ട് അക്കം നിരത്തി പറഞ്ഞ മണിയനാശാൻ !! പാടത്ത് നല്ലോണം പണിതാൽ വരമ്പത്ത് വരുമ്പോൾ നല്ല 916 കൂലി തന്ന് ബോധിപ്പിക്കാമെന്ന് പറഞ്ഞ ബാലകൃഷ്ണൻ സഖാവ് !!
ഇനിയുമുണ്ട് വയലൻസ് എന്തെന്ന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത എത്തെപ്പെയ്യ് ഇള്ള പിള്ളേര് നടത്തിയ സ്നേഹനായാട്ട് അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മൂന്ന് ദിവസം കൂടെ പഠിച്ച സഹപാഠികൾ വെള്ളം പോലും കൊടുക്കാതെ സ്നേഹിച്ചു സ്നേഹിച്ചു തീർത്ത സിദ്ധാർത്ഥൻ !!
വയലൻസ് എന്നതിന്റെ ബാലപാഠം പോലും അറിയാത്ത, പച്ച വെള്ളം ചവച്ചാണോ കുടിക്കേണ്ടത് എന്ന് പോലും തിട്ടം ഇല്ലാത്ത നിഷ്കു മലയാളികൾക്ക് ഈ മാർക്കോ എന്ന സിനിമ എങ്ങനെ താങ്ങാനാണ്??? കത്തി താഴെ ഇടെടാ മാർക്കോ, പ്രബുദ്ധ മാപ്രയാടാ പറയുന്നത്
https://www.facebook.com/Malayalivartha