Widgets Magazine
29
Dec / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇതാവണം നിതീഷ്... സെഞ്ചുറിയുമായി നിതീഷ് കുമാര്‍ റെഡ്ഡി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 369; കമ്മിന്‍സിന്റെ തന്ത്രം പൊളിച്ച് നിതീഷ്


അതിനാല്‍ രക്ഷപ്പെട്ടു... മറാഠി നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു; വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി; ഒരാള്‍ക്ക് ഗുരുതര പരുക്ക്


ഉത്തരവാദിത്വം ഇല്ലെന്ന്... അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍; പക്ഷെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..


കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊല... പെരിയ കല്യോട്ട് ഗ്രാമം ഒരിക്കലും മറക്കില്ല ആ ദിവസം... കൊലയ്ക്കു മുമ്പ് രണ്ടു കേന്ദ്രങ്ങളിലായി മൂന്നുതവണ ഗൂഢാലോചന നടത്തി..

സെപ്റ്റിക് ഷോക്കില്‍ നിന്നും രക്ഷിച്ചെടുത്തു: മൃണാളിനി സന്തോഷത്തോടെ മഹാരാഷ്ട്രയിലേക്ക് മടങ്ങി; പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയ്ക്ക് കരുതലേകി കുറ്റിപ്പുറം താലൂക്ക് ആശുപത്രി

28 DECEMBER 2024 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

ആലപ്പുഴയില്‍ ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍...

സീബ്രാ ലൈന്‍ മുറിച്ച് കടക്കവെ വയോധികനെ അമിത വേഗതയിലെത്തി ഓട്ടോറിക്ഷ ഇടിച്ചുശേഷം നിര്‍ത്താതെ പോയി... പോലീസ് അന്വേഷണം ആരംഭിച്ചു

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ്

കുളിക്കുന്നതിനിടെ തിരയില്‍പെട്ടു..... കേരളത്തില്‍ കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കടലില്‍ മുങ്ങി മരിച്ചു....

ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറം തവനൂര്‍ കാര്‍ഷിക കോളേജിലെ പി.എച്ച്.ഡി. വിദ്യാര്‍ത്ഥിനിയായ മൃണാളിനിയെ (24) സെപ്റ്റിക് ഷോക്ക് എന്ന അതീവ ഗുരുതരാവസ്ഥയില്‍ നിന്നും രക്ഷിച്ചെടുത്ത് കുറ്റിപ്പുറം താലൂക്ക് ആശുപത്രി. ജലാംശം അമിതമായി നഷ്ടപെട്ട് വൃക്കകളുടേയും കരളിന്റേയും പ്രവര്‍ത്തനം താറുമാറാകുകയും രക്തത്തില്‍ അണുബാധ ഉണ്ടാകുകയും ഷോക്കിലേക്ക് പോകുകയും ചെയ്തിരുന്നു. ആ അവസ്ഥയില്‍ നിന്നാണ് ഒരാഴ്ചത്തെ തീവ്ര പരിചരണവും കരുതലും നല്‍കി മൃണാളിനിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. ചികിത്സയും പരിചരണവും നല്‍കി വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ രക്ഷിച്ച കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഒരാഴ്ച മുമ്പാണ് പനിയും വയറിളക്കവുമായി അവശ നിലയില്‍ മൃണാളിനിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ രക്തത്തിലെ കൗണ്ടിന്റെ അളവില്‍ വ്യത്യാസം കണ്ടതിനാല്‍ അഡ്മിറ്റാകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ മൃണാളിനിയുടെ ബന്ധുക്കള്‍ കുട്ടിയെ സ്വദേശമായ മഹാരാഷ്ട്രയിലേക്ക് കൊണ്ട് പോയി ചികിത്സിച്ചോളാം എന്ന് നിര്‍ബന്ധം പിടിച്ചു. ഈ അവസ്ഥയില്‍ യാത്ര അപകടകാരമാണെന്നും രണ്ടു ദിവസം ഐസിയുവില്‍ കിടത്തി വിദഗ്ധ ചികിത്സ നല്‍കി ആരോഗ്യനില മെച്ചപ്പെട്ട ശേഷം പോകാമെന്നും ഡോക്ടര്‍ അറിയിച്ചു. രോഗാവസ്ഥ തിരിച്ചറിഞ്ഞ ബന്ധുക്കള്‍ അതോടെ സമ്മതമറിയിച്ചു. അങ്ങനെ മൃണാളിനിയെ ഐസിയുവില്‍ അഡ്മിറ്റാക്കി.

ആദ്യത്തെ രക്ത പരിശോധനാ ഫലം വന്നപ്പോള്‍ തന്നെ രോഗി ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യമായി. ജലാംശം അമിതമായി നഷ്ട്ടപെട്ടിട്ടുണ്ട്. കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറായിട്ടുണ്ട്. കൂടാതെ രക്തത്തില്‍ അണുബാധയുണ്ടായി സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലും. ഉടന്‍ തന്നെ മുഴുവന്‍ ടീമും സജ്ജമായി രോഗിയെ 24 മണിക്കൂറും ഐസിയുവില്‍ നിരീക്ഷണത്തിലാക്കി വിദഗ്ധ ചികിത്സ ഉറപ്പാക്കി. പക്ഷെ, പിറ്റേ ദിവസം വീണ്ടും കൗണ്ട് കുറയുകയും രക്തത്തിന്റെ അളവ് ക്രമാതീതമായി താഴുകയും ചെയ്തു. രോഗിക്ക് അടിയന്തരമായി രക്തം നല്‍കുകയും രക്തത്തിലെ മറ്റു ഘടകങ്ങള്‍ ശരിയാകാനുള്ള ചികിത്സ നല്‍കുകയും ചെയ്തു.

കുറഞ്ഞ സമയം കൊണ്ട് എല്ലാവരുടേയും സ്വന്തമായ മൃണാളിനിയുടെ ആരോഗ്യനില പതുക്കെ പതുക്കെ മെച്ചപ്പെടാന്‍ തുടങ്ങി. അതിനിടെ രോഗിയെ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ വീണ്ടും നിര്‍ബന്ധിച്ചു. എന്നാല്‍ ഡോക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഒരു ദിവസം കൂടി നീട്ടി കിട്ടി. പിന്നെ അവിടെ അവിടെ നടന്നത് ഒരു ടീം വര്‍ക്കാണ്. ഡ്യൂട്ടി സമയം പോലും നോക്കാതെ ഡോക്ടര്‍, ഐസിയു സ്റ്റാഫ്, ലാബ് സ്റ്റാഫ്, ഫാര്‍മസി സ്റ്റാഫ് തുടങ്ങി സകലരും മൃനാളിനിക്കായി അഹോരാത്രം പ്രയത്നിച്ച് തീവ്ര പരിചരണം നല്‍കി. മൃണാളിനിയുടെ ആരോഗ്യനില മെച്ചപ്പെടുകയും രക്തത്തിലെ കൗണ്ട് സാധാരണ നിലയില്‍ എത്തുകയും ചെയ്തു. കരളിന്റേയും വൃക്കകളുടേയും പ്രവര്‍ത്തനവും നേരെയായി. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാവുന്ന അവസ്ഥയിലായി. ഇതോടെ മൃണാളിനിയ്ക്കും ബന്ധുക്കള്‍ക്കും സന്തോഷമായി. സ്വകാര്യ ആശുപത്രിയില്‍ ലക്ഷങ്ങള്‍ ചെലവുവരുന്ന ചികിത്സയാണ് സൗജന്യമായി ലഭ്യമാക്കിയത്. ഭാഷ പോലും വശമില്ലാതിരുന്നിട്ടും വേണ്ട കരുതലൊരുക്കി തങ്ങളുടെ കുട്ടിയെ രക്ഷിച്ചെടുത്ത ആശുപത്രി ജീവനക്കാര്‍ക്ക് നന്ദി പറഞ്ഞ് മഹാരാഷ്ട്രയിലേക്ക് യാത്രയാകുമ്പോള്‍ അവരുടെ കണ്ണുകള്‍ നനയുണ്ടായിരുന്നു.

ഈ സര്‍ക്കാരിന്റെ കാലത്താണ് ഐസിയു ഉള്‍പ്പെടെയുള്ള തീവ്ര പരിചരണ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാക്കിയത്. ആശുപത്രി സൂപ്രണ്ട് ഡോ. എന്‍.ആര്‍. സജിയുടെ ഏകോപനത്തില്‍ ഫിസിഷ്യന്‍ ഡോ. ഷമീല്‍ കെ.എം., സുഹൈല്‍, ഹെഡ് നഴ്സ് രജിത, നഴ്സിംഗ് ഓഫീസര്‍മാരായ അജീഷ്, റാണി, സൂര്യ, നിത്യ, ലയന, ലിസമോള്‍, നഴ്സിംഗ് അസിസ്റ്റന്റുമാരായ മുഹമ്മദ്, പ്രിയ എന്നിവരാണ് ചികിത്സയും പരിചരണവുമൊരുക്കിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ ടിപ്പര്‍ ലോറിയിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍...  (1 hour ago)

സീബ്രാ ലൈന്‍ മുറിച്ച് കടക്കവെ വയോധികനെ അമിത വേഗതയിലെത്തി ഓട്ടോറിക്ഷ ഇടിച്ചുശേഷം നിര്‍ത്താതെ പോയി... പോലീസ് അന്വേഷണം ആരംഭിച്ചു  (1 hour ago)

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന്‍ (സി.ഡി.എസ്.ഇ.)(I) 2025ന് ഡിസംബര്‍ 31 വരെ അപേക്ഷിക്കാം...  (1 hour ago)

ഏറ്റുമുട്ടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സും ജാംഷഡ്പുര്‍ എഫ്.സിയും  (2 hours ago)

ഇതാവണം നിതീഷ്... സെഞ്ചുറിയുമായി നിതീഷ് കുമാര്‍ റെഡ്ഡി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 369; കമ്മിന്‍സിന്റെ തന്ത്രം പൊളിച്ച് നിതീഷ്  (2 hours ago)

അതിനാല്‍ രക്ഷപ്പെട്ടു... മറാഠി നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു; വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി; ഒരാള്‍ക്ക് ഗുരുതര പരുക്ക്  (2 hours ago)

ഉത്തരവാദിത്വം ഇല്ലെന്ന്... അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍; പക്ഷെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല  (2 hours ago)

യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ്  (2 hours ago)

കുളിക്കുന്നതിനിടെ തിരയില്‍പെട്ടു..... കേരളത്തില്‍ കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കടലില്‍ മുങ്ങി മരിച്ചു....  (2 hours ago)

ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

മെല്‍ബണ്‍ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയ്ക്ക് 369 റണ്‍സ്...  (3 hours ago)

സൂരജിന്റെ തട്ടിപ്പ് പൊളിച്ച് ജയില്‍ അധികൃതര്‍....വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്  (3 hours ago)

ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം... വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപിക്ക് കിരീടം  (3 hours ago)

ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ 28 മരണം....  (3 hours ago)

തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടിയില്‍ ടിപ്പര്‍ ലോറി തലയില്‍ കൂടി കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends