പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ച മൂന്നുപേരും ഒരു കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളാണ്. അവധി ആഘോഷിക്കാനായാണ് മൂവരും എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തിയത്. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ് - ശബാന ദമ്പതികളുടെ മകന് യാസിന് (13), അഷ്റഫിന്റെ സഹോദരന് മജീദിന്റെ മകന് സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിന്റെയും മകന് റിയാസ് (18) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണു അപകടം. പയസ്വിനിപ്പുഴയിലെ പാലത്തിന് താഴെ ആഴമുള്ള ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആദ്യം റിയാസിന്റെയും പിന്നീട് യാസിന്, സമദ് എന്നിവരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. റിയാസിനെ പുറത്തെടുത്ത് ചെര്‍ക്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha