ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണം: മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യു.പ്രതിഭ എംഎല്‍എ
മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ലെന്ന് യു.പ്രതിഭ എംഎല്‍എ. മകനെതിരായി വന്ന വാര്‍ത്ത സത്യമല്ലെന്നും അവര്‍ അവകാശപ്പെട്ടു. മകന്റെ കയ്യില്‍നിന്നു കഞ്ചാവ് പിടികൂടിയെന്ന് തന്നോട് പൊലീസ് പറഞ്ഞിട്ടില്ല. മകന്‍ ഈ നാട്ടിലെ എല്ലാവരുമായി കൂട്ടാണ്. മകന്റെ കയ്യില്‍നിന്നു കഞ്ചാവ് പിടിച്ചാല്‍ അവന്റെ കൂടെ നില്‍ക്കില്ല, താന്‍ മാധ്യമങ്ങളോട് തുറന്നുപറയുമായിരുന്നെന്നും പ്രതിഭ പറഞ്ഞു. ഒരുകുഞ്ഞും തെറ്റായ വഴിയില്‍ പോകരുതെന്ന് കരുതുന്ന അമ്മയാണ് താന്‍. ഇല്ലാത്ത വാര്‍ത്തകൊടുത്ത മാധ്യമങ്ങള്‍ അത് പിന്‍വലിക്കണമെന്നും മാപ്പുപറയണമെന്നും അവര്‍ പറഞ്ഞു.
ഇല്ലാത്ത വാര്‍ത്ത ആഘോഷിച്ചതില്‍ അമര്‍ഷമുണ്ട്. മകന്റെ ഒപ്പമുണ്ടായിരുന്നവരുടെ കാര്യം അറിയില്ല. ആ കാര്യങ്ങള്‍ ബാക്കി കുട്ടികളുടെ മാതാപിതാക്കളോട് ചോദിക്കണമെന്നും പ്രതിഭ പറഞ്ഞു. പ്രതിഭയുടെ മകന്‍ കനിവ് (21) ആണ് കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്.
90 ഗ്രാം കഞ്ചാവാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. തകഴി പാലത്തിനടിയില്‍ നിന്നാണ് പിടിയിലായത്. കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ല. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു. വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അറസ്റ്റ് രേഖപ്പെടുത്തി കനിവിനെ ജാമ്യത്തില്‍ വിട്ടയച്ചു. സുഹൃത്തിന്റെ പോക്കറ്റില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയതെന്നാണ് വിവരം. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടന്നതെന്നാണ് പുറത്തുവരുന്ന വിവരം.
https://www.facebook.com/Malayalivartha