ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് നാളെ തുടക്കം... 31ന് നടക്കുന്ന തീര്‍ത്ഥാടനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തിന് നാളെ തുടക്കം. രാവിലെ 4.30 ന് പര്‍ണശാലയില്‍ നടക്കുന്ന ശാന്തിഹവനത്തിനുശേഷം മഹാസമാധി പീഠത്തിലെ വിശേഷാല്‍ ഗുരുപൂജയോടെ ചടങ്ങുകള്‍ തുടങ്ങും.
രാവിലെ 7.30 ന് ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മ പതാക ഉയര്‍ത്തും. 10 മണിക്ക് മന്ത്രി എം.ബി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കുന്നതാണ്. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. അടൂര്‍ പ്രകാശ് എം.പി, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ. മുരളീധരന്‍ എന്നിവര്‍ സംസാരിക്കും.
തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സ്വാഗതവും ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ നന്ദിയും പറയും.രാവിലെ 11ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണഗുരുകുലം അദ്ധ്യക്ഷന്‍ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങില്‍ ആദരിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, ഇന്റലിജന്‍സ് എ.ഡി.ജി.പി പി. വിജയന്‍, മോന്‍സ് ജോസഫ് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാമി വിശാലാനന്ദ സ്വാഗതവും സ്വാമി സത്യാനന്ദ തീര്‍ത്ഥ നന്ദിയും പറയും.
ഉച്ചയ്ക്ക് 2.30ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ഡോ. അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷനാകും. ഡോ. കുരുവിള ജോസഫ്, പ്രൊഫ. അച്യുത് ശങ്കര്‍ എസ്. നായര്‍, ഡോ. സെന്തില്‍ കുമാര്‍ കെ.ബി എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കുന്നതാണ്.
വൈകിട്ട് അഞ്ചിന് നടക്കുന്ന ശുചിത്വം - ആരോഗ്യം ഉന്നത വിദ്യാഭ്യാസ സമ്മേളനം മന്ത്രി വീണാജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുകയും ചെയ്യും
ഡോ. മാര്‍ത്താണ്ഡപിള്ള, പ്രൊഫ. സിസതോമസ്, പ്രൊഫ. ചന്ദ്രദാസ് നാരായണ, ഡോ. എസ്. ഹരികൃഷ്ണന്‍, ഋഷിരാജ്സിംഗ് തുടങ്ങിയവര്‍ സംസാരിക്കും. 31ന് നടക്കുന്ന തീര്‍ത്ഥാടനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കുന്നതാണ് .
"
https://www.facebook.com/Malayalivartha