കുളിക്കുന്നതിനിടെ തിരയില്‍പെട്ടു..... കേരളത്തില്‍ കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കടലില്‍ മുങ്ങി മരിച്ചു....
കേരളത്തില്‍ കുടുംബസമേതം വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് കടലില്‍ മുങ്ങി മരിച്ചു. തിരുവള്ളുവര്‍ അഴഗിരി സ്ട്രീറ്റില്‍ മജിസ്ട്രിക് കോളനിയില്‍ മതിയഴകന്റെ മകന്‍ വിജയ് (39)ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.45നു കോവളം ഗ്രോ ബീച്ചിലാണ് സംഭവം.
കോവളം കാണാനെത്തിയ യുവാവ് കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പ്പെട്ട് മുങ്ങുകയായിരുന്നു. ഉടനെ തന്നെ കരയ്‌ക്കെത്തിച്ചെങ്കിലും അവശനിലയിലായ യുവാവ് മരണത്തിന് കീഴടങ്ങി.
ചെന്നൈയില്‍ ഒരു സ്വകാര്യ കമ്പനിയിലെ സോഫ്റ്റ് വെയര്‍ എന്‍ജിനിയറാണ് മരണപ്പെട്ട വിജയ്. ഭാര്യയും കുട്ടിയും ഉള്‍പ്പെടെ സൃഹൃത്തിന്റെ കുടുംബത്തോടൊപ്പം കാറില്‍ ഇന്നലെ രാവിലെയാണ് വിജയ് കോവളത്ത് എത്തിയത്. കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയടിയില്‍പ്പെട്ട് മുങ്ങി അവശനായ വിജയെ കൂടെയുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടന്‍ വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
തീരദേശ പൊലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha