സീബ്രാ ലൈന്‍ മുറിച്ച് കടക്കവെ വയോധികനെ അമിത വേഗതയിലെത്തി ഓട്ടോറിക്ഷ ഇടിച്ചുശേഷം നിര്‍ത്താതെ പോയി... പോലീസ് അന്വേഷണം ആരംഭിച്ചു
സീബ്രാ ലൈന്‍ മുറിച്ച് കടക്കവെ വയോധികനെ അമിത വേഗതയിലെത്തി ഓട്ടോറിക്ഷ ഇടിച്ചുശേഷം നിര്‍ത്താതെ പോയി... പോലീസ് അന്വേഷണം ആരംഭിച്ചു.
അലക്ഷ്യമായി അമിതവേഗതയിലെത്തി വയോധികനെ ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ ഓട്ടോറിക്ഷക്കായി പൊലീസ് അന്വേഷണം തുടങ്ങി. ആല്‍ത്തറ ജംഗ്ഷന്‍ അനിഴത്തില്‍ കേന്ദ്ര പൊലീസ് സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ഗോപി(81) ആണ് അപകടത്തില്‍പ്പെട്ടത്. വ്യാഴം വൈകുന്നേരം ആറു മണിയോടെ ആണ് സംഭവമുണ്ടായത്.
മലയിന്‍കീഴ് പാപ്പനംകോട് റോഡില്‍ ആല്‍ത്തറ ജംഗ്ഷനില്‍ റോഡ് ആണ് മുറിച്ച് കടക്കവേ ആണ് അപകടം. അമിത വേഗതയില്‍ കൊടും വളവില്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ഓട്ടോറിക്ഷ വയോധികനെ ഇടിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. ആല്‍ത്തറ ജംഗ്ഷനില്‍ ക്ഷേത്രത്തില്‍ നിന്നും റോഡിലെ സീബ്രാ ലൈനിലൂടെ മുറിച്ചു കടക്കുമ്പോഴാണ് അമിതവേഗതയില്‍ പാഞ്ഞെത്തിയ ഓട്ടോറിക്ഷ ഗോപിയുടെ ശരീരത്തില്‍ ഇടിച്ചത്. വാഹനത്തിന്റെ വരവ് കണ്ടു സീബ്രാ ലൈല്‍ തന്നെ പകച്ചു നില്‍ക്കുകയായിരുന്നു ഗോപി. നിമിഷങ്ങള്‍ക്കുള്ളില്‍ ഓട്ടോ ഗോപിയെ ഇടിച്ചു കടന്നു പോയി. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് തെറിച്ചു നിലം പതിക്കാത്തത്. അപകടത്തില്‍ മുറിവേറ്റ് ഗോപിയുടെ മുഖത്ത് അഞ്ചോളം തുന്നലുണ്ട്
പാപ്പനംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടം ഉണ്ടാക്കിയത്. മലയിന്‍ കീഴ് സ്വദേശിയുടേതാണ് വാഹനമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത് . മലയിന്‍കീഴ് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി.
https://www.facebook.com/Malayalivartha