കേരളത്തിലെ എല്ലാവര്ക്കും നല്ലതുവരട്ടെ: കേരളത്തിലെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്
കേരളത്തിലെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്. കാലാവധി കഴിഞ്ഞെങ്കിലും സംസ്ഥാനവുമായി ബന്ധം തുടരുമെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരളത്തിലെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓര്‍മകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെയെല്ലാം എന്നും ഓര്‍ക്കും. കേരളത്തിലെ എല്ലാവര്ക്കും നല്ലതുവരട്ടെയെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
സര്‍ക്കാരിന് ആശംസകള്‍ നേരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. യാത്രയയപ്പ് ഇല്ലാത്തതിനാല്‍ പരാതിയില്ല. രാജ്യം മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങ് മരിച്ച ദുഃഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പ്രതിനിധികള്‍ അദ്ദേഹത്തെ യാത്ര അയക്കാനായി എത്തി. മലയാളത്തിലാണ് ആരിഫ് മുഹമ്മദ് ഖാന് മാധ്യമങ്ങളോടു സംസാരിച്ചത്.
ചീഫ് സെക്രട്ടറിയും കലക്ടറുമാണ് രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രിയോ മന്ത്രിമാരോ രാജ്ഭവനിലെത്താന് തയാറായില്ല. വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് ടാറ്റാ നല്കി. പേട്ടയില്‍ വച്ചാണ് ഗവര്‍ണര്‍ക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ടാറ്റ നല്‍കിയത്. പി. സദാശിവം ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ വലിയ യാത്രയയപ്പാണ് സര്‍ക്കാര്‍ നല്‍കിയത്.
സര്‍വകലാശാല വിഷയത്തില്‍ ഒഴികെ സര്‍ക്കാരുമായി ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ജസ്റ്റിസ് സദാശിവവുമായി തന്നെ താരതമ്യപ്പെടുത്തേണ്ടതില്ല. രണ്ടു പ്രവര്‍ത്തന ശൈലിയാണെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
https://www.facebook.com/Malayalivartha