മൂക്കില്‍ നിന്ന് രക്തം വന്നിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണെന്നും ഡോക്ടര്‍
ഉമ തോമസ് എംഎല്‍എയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും മൂക്കില്‍ നിന്ന് രക്തം വന്നിരുന്നുവെന്നും എംഎല്‍എയ്ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ഡോക്ടര്‍. സിടി സ്‌കാന്‍ എടുത്തതിന് ശേഷം മാത്രമേ മറ്റു വിവരങ്ങള്‍ നല്‍കാനാവൂവെന്നും ഡോക്ടര്‍ പറഞ്ഞു. മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധന നടത്തിവരികയാണെന്നും ഡോക്ടര്‍ ഒരു ചാനലിനോട് പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വിഐപി ഗാലറിയില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്.
ഉമ തോമസ് എംഎല്‍എ കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എംഎല്‍എയുടെ തലക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവില്‍ നിന്ന് രക്തം വാര്‍ന്നുപോയിട്ടുണ്ട്. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ തന്നെ രക്തം വാര്‍ന്നിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എംഎല്‍എയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടോ എന്നാണ് പരിശോധിച്ചു വരുന്നത്. ഇതിന് ശേഷം മാത്രമേ ചികിത്സ തീരുമാനിക്കുകയുള്ളൂ. സിടി സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തിവരികയാണ്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ. എന്നാല്‍ ആരോഗ്യനില സ്റ്റേബിളാണെന്നും വിവരം ലഭിക്കുന്നുണ്ട്. അതേസമയം, അപകട വാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്ക് കോണ്‍?ഗ്രസ് നേതാക്കള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മന്ത്രി സജി ചെറിയാനും ഹൈബി ഈഡന്‍ എംപിയും ആശുപത്രിയിലെത്തിയിട്ടുണ്ട്.
ജോയ് ആലുക്കാസ് അവതരിപ്പിക്കുന്ന മൃദംഗനാദം പരിപാടിക്കിടെയായിരുന്നു അപകടം സംഭവിച്ചത്. 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തിയുള്ള പരിപാടിയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ചലച്ചിത്ര താരം ദിവ്യഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു.
പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha