ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ ഒന്‍പത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഒരു എല്‍ഡി ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട ടൈം സ്വീപര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയതോടെയാണ് അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയ 29 ജീവനക്കാരെ കൃഷി വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൃഷി - റവന്യു, മൃഗസംരക്ഷണ വകുപ്പുകള്‍ക്ക് എന്നിവര്‍ക്ക് തൊട്ട് പിന്നാലെയാണ് വനം വകുപ്പും നടപടി സ്വീകരിച്ചിരിക്കുന്നത്.
1458 സര്‍ക്കാര്‍ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയതെന്നാണ് ധനവകുപ്പ് റിപ്പോര്‍ട്ട്. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. അനധികൃതമായി വാങ്ങിയ പെന്‍ഷന്‍ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫയല്‍ നിലവില്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് നേരത്തെ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. അനര്‍ഹര്‍ക്ക് കയറിക്കൂടാന്‍ അവസരം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമപെന്‍കാരുടെ അര്‍ഹത വിലയിത്തി മുന്നോട്ട് പോകാനാണ് തീരുമാനം.
https://www.facebook.com/Malayalivartha