ആര്യനാട് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ മോഷണം
ആര്യനാട് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ മോഷണം. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും കവര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
രണ്ടംഗ സംഘം ബിവറേജസ് ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് കവര്‍ച്ച നടത്തിയത്. മുഖം മൂടി ധരിച്ച മോഷ്ടാക്കള്‍ കൃത്യത്തിന് ശേഷം സിസിടിവി ക്യാമറയുടെ കേബിളുകളും നശിപ്പിച്ചു. ആര്യനാട് പോലീസ്, ഫോറന്‍സിക് സംഘം എന്നിവര്‍ പ്രദേശത്ത് പരിശോധന നടത്തി. മോഷ്ടാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha