മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘാട്ടിയില്‍ ഒഴുക്കി....
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ചിതാഭസ്മം യമുനഘാട്ടിയില്‍ ഒഴുക്കി. ഗുരുദ്വാര മജ്‌ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്ഥി ഒഴുക്കിയത്. ചിതാഭസ്മം ഞായറാഴ്ച ഗുരുദ്വാര മജ്നു കാ തില സാഹിബില്‍ എത്തിച്ചിട്ടുണ്ടായിരുന്നു.
ഗുരുദ്വാരയില്‍ ശബാദ് കീര്‍ത്തനം, പാത്ത്, അര്‍ദാസ് എന്നീ ആചാരങ്ങള്‍ നടത്താനൊരുങ്ങുകയാണ് മന്‍മോഹന്‍ സിങിന്റെ കുടുംബം. യമുനയിലെ നിമഞ്ജനത്തിനു ശേഷം പ്രര്‍ത്ഥനകള്‍ക്കായി കുടുംബാംഗങ്ങള്‍ ഗുരുദ്വാരയില്‍ എത്തുമെന്നും രാജ്യസഭാ എംപി വിക്രംജിത് സിംഗ് സാഹ്നി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ശനിയാഴ്ച ഡല്‍ഹിയിലെ കശ്മീരി ഗേറ്റിലെ നിഗംബോധ് ഘട്ടിലാണ് നടന്നത്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം നടന്നത്.
https://www.facebook.com/Malayalivartha