പുതുവത്സരാഘോഷം പ്രമാണിച്ച് കര്‍ശന വാഹന പരിശോധന...
പുതുവത്സരാഘോഷം പ്രമാണിച്ച് കര്‍ശന വാഹന പരിശോധന... മതിമറന്ന് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവര്‍ക്ക് പണി വരുന്നു. വാഹനാപകടങ്ങള്‍ മുന്നില്‍ കണ്ട് പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രികളില്‍ റോഡുകളില്‍ കര്‍ശന പരിശോധനയുണ്ടാകും.
ജില്ലയിലെ പ്രധാന അപകട മേഖലകള്‍, ദേശീയ, സംസ്ഥാന പാത, പ്രധാന നഗരങ്ങള്‍, ഗ്രാമീണ റോഡുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക.
പൊലീസിന് പുറമെ മോട്ടോര്‍ വാഹന വകുപ്പിലെ എന്‍ഫോസ്മെന്റ് വിഭാഗവും, മലപ്പുറം ആര്‍.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി സബ് ആര്‍.ടി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് രാത്രികാല പരിശോധന. മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുമുള്ള ഡ്രൈവിംഗ്, അമിത വേഗത, രണ്ടിലധികമാളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നല്‍ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പിഴയ്ക്ക് പുറമെ ലൈസന്‍സും റദ്ദാക്കുന്നതാണ്.
രൂപമാറ്റം നടത്തിയ വാഹനങ്ങള്‍, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയില്‍ സൈലന്‍സര്‍ മാറ്റിയിട്ടുള്ള വാഹനങ്ങള്‍ എന്നിവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചേക്കും.
വിവിധ വര്‍ണ ലൈറ്റുകളുടെ ഉപയോഗം, എയര്‍ ഹോണ്‍, ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങള്‍ എന്നിവയ്‌ക്കെതിരെയും നടപടിയുണ്ടാകും. ശബരിമല തീര്‍ഥാടന കാലത്ത് പുതുവത്സരദിനത്തില്‍ റോഡ് തടസ്സങ്ങളൊഴിവാക്കാനായി പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രാഫിക് നിയമങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കാനും മാതാപിതാക്കള്‍ പരമാവധി ശ്രമിക്കണമെന്നും വ്യക്തമാക്കി ആര്‍.ടി.ഒ .
"
https://www.facebook.com/Malayalivartha