Widgets Magazine
02
Jan / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇതാര്‍ക്കും ഉണ്ടാവരുത്... ജനങ്ങളുടെ മുമ്പില്‍ അപേക്ഷയുമായി ഉണ്ണിമുകുന്ദന്‍; പ്ലീസ്... ഞങ്ങള്‍ നിസ്സഹായരാണ് നിങ്ങളങ്ങനെ ചെയ്യരുത്...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി...ബെംഗളൂരുവിൽ വെച്ചാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്...സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്ന് മാറി...

പുതുവത്സര വിപണിയില്‍ കര്‍ശന ഭക്ഷ്യ സുരക്ഷാ പരിശോധന; മാനദണ്ഡങ്ങള്‍ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു

30 DECEMBER 2024 04:22 PM IST
മലയാളി വാര്‍ത്ത

പുതുവത്സര വിപണിയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്തുമസ് - പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ വിപുലമായ പരിശോധനകള്‍ നടത്തി.

സംസ്ഥാന വ്യാപകമായി 252 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 2861 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത 49 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. 343 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. 306 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 743 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനകള്‍ കര്‍ശനമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കേക്ക്, വൈന്‍, മറ്റുള്ള ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കി. കേക്ക്, കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ അസംസ്‌കൃത വസ്തുക്കള്‍ ആല്‍ക്കഹോളിക് ബിവറേജ്, ഐസ്‌ക്രീം, ശര്‍ക്കര, വെളിച്ചെണ്ണ തുടങ്ങിയവ പരിശോധനയ്ക്ക് വിധേയമാക്കി.

കൂടാതെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന മത്സ്യ, മാംസ ഉത്പ്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളും പരിശോധിച്ചു. മത്സ്യ മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തില്‍ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. അജി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനി  (20 minutes ago)

ഫ്‌ലവര്‍ ഷോ കാണാനെത്തിയ യുവതിക്ക് പലകയില്‍ തട്ടി വീണു പരിക്കേറ്റു: ഫ്‌ളവര്‍ ഷോ നടക്കുന്നിടത്ത് ഫസ്റ്റ് എയ്ഡ് സംവിധാനം പോലും ഇല്ലായിരുന്നെന്ന് കുടുംബം  (30 minutes ago)

ഇസ്‌കോണ് സന്യാസി ചിന്മയ് കൃഷ്ണദാസിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി  (53 minutes ago)

ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി  (1 hour ago)

ഇത് ഒരു നിർണായക നിമിഷം.. ദക്ഷിണ കൊറിയയിലുടനീളമുള്ള 100 സ്ക്രീനുകളിൽ 'മാർക്കോ' റിലീസ് ചെയ്യാനൊരുങ്ങുന്നു!  (1 hour ago)

വിശ്വാസവഞ്ചനാക്കേസ്: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു  (1 hour ago)

മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാന്‍ തയാറെന്ന് ഇറാന്‍  (1 hour ago)

അഞ്ചു വർഷത്തിന് ശേഷം താടിയും മുടിയും വെട്ടി നടൻ അല്ലു അർജുൻ! ഇനി മകൾക്ക് ഉമ്മ വെക്കാം..  (2 hours ago)

കുന്നംകുളം കേച്ചേരി വേലൂരില്‍ പറമ്പ് നനയ്ക്കാനായി പോയ ഗൃഹനാഥന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു....  (3 hours ago)

ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു  (4 hours ago)

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം... 750 കോടി ടെണ്ടറില്ലാതെ ! ഊരാളുങ്കലിന് വയനാട് പാക്കേജ്  (4 hours ago)

ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റി.... ഭൂരിപക്ഷത്തെ ചേര്‍ത്തു നിര്‍ത്താനുള്ള തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ കാരണം ക്ലിഫ് ഹൗസിലെ പടല പിണക്കങ്ങളെന്ന് സൂചന....  (4 hours ago)

2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ് സി പ്രസിദ്ധീകരിച്ചു...  (5 hours ago)

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിലെ മഴവില്‍ച്ചാട്ടം, തുമ്പി തുള്ളുംപാറ വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം പുനരാരംഭിച്ചു...  (5 hours ago)

സങ്കടക്കാഴ്ചയായി... ഇടുക്കി നെടുങ്കണ്ടത്ത് ഓട്ടോയില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (6 hours ago)

Malayali Vartha Recommends