മകരവിളക്കു തീര്‍ഥാടനത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു
മലകയറി എത്തിയ ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യവുമായി മകരവിളക്കു തീര്‍ഥാടനത്തിനായി അയ്യപ്പ ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണു നട തുറന്നത്. അയ്യപ്പ സ്വാമിയെ ഭക്തജന സാന്നിധ്യം അറിയിച്ചു ശ്രീകോവിലിലെ ദീപങ്ങള്‍ തെളിച്ചു. പിന്നീട് മാളികപ്പുറം ക്ഷേത്ര നട തുറക്കാനായി അവിടുത്തെ മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നല്‍കി യാത്രയാക്കി.
തുടര്‍ന്ന് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിച്ചു. അതിനു ശേഷമാണ് തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിച്ചത്. നട തുറന്നപ്പോള്‍ തന്നെ ദര്‍ശനത്തിനായി പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ ഉണ്ടായിരുന്നു. ഇത്തവണത്ത മകരവിളക്ക് ജനുവരി 14ന്. എരുമേലിപേട്ട 11ന് നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്നു പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനത്ത് എത്തും. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 20ന് നട അടയ്ക്കും.
https://www.facebook.com/Malayalivartha