കൊടി സുനിക്ക് പരോള്‍ നല്‍കിയത് അസാധാരണ നടപടിയെന്ന് കെ.കെ രമ; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.കെ രമ പറഞ്ഞു
ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതില്‍ പ്രതികരിച്ച് ടിപിയുടെ ഭാര്യ കെ.കെ.രമ എംഎല്‍എ. അസാധാരണ സംഭവമാണെന്ന് കെ.കെ രമ പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കെ.കെ രമ പറഞ്ഞു.സുനിയുടെ അമ്മയ്ക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാന്‍ അവകാശമുണ്ട്. പക്ഷേ 30 ദിവസം പരോള്‍ കൊടുക്കുന്നത് എന്തിനാണെന്നു അറിയില്ലെന്നും കെ.കെ.രമ പ്രതികരിച്ചു.
30 ദിവസത്തേക്കാണ് പരോള്‍. അമ്മയുടെ അപേക്ഷ പരിഗണിച്ചാണ് പരോള്‍. മനുഷ്യാവകാശ കമ്മിഷനാണ് അമ്മ അപേക്ഷ നല്‍കിയത്. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്.
പരോള്‍ ലഭിച്ചതോടെ 28ന് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. പൊലീസ് റിപ്പോര്‍ട്ട് എതിരായിട്ടും പരോള്‍ അനുവദിക്കുകയായിരുന്നു. ജയിലില്‍നിന്ന് പരോള്‍ ലഭിച്ച ഘട്ടങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് സുനിക്ക് പരോള്‍ നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha