ഭര്‍ത്താവ് പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ കയറി വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി...പ്രതി പിടിയില്‍
ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയ സമയത്ത് പ്രതി വീട്ടില്‍ കയറി വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി...വീടിനടുത്ത് മാസ്ക് ധരിച്ച് കറുത്ത വസ്ത്രങ്ങളുമായി യുവാവ്. നാട്ടുകാര്‍ക്ക് തോന്നിയ സംശയത്തില്‍ പിടിയിലായത് വീട്ടമ്മയുടെ കൊലപാതകി. തൃശൂര്‍
കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതിയെ നാട്ടുകാര്‍ പിടികൂടിയത്. ആര്‍ത്താറ്റ് പള്ളിക്ക് സമീപത്തായി കിഴക്കുമുറി നാടന്‍ചേരി വീട്ടില്‍ മണികണ്ഠന്റെ ഭാര്യ സിന്ധുവിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ ചീരംകുളത്തു നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്.ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തു. 55കാരിയായ സിന്ധുവിന്റെ ഭര്‍ത്താവ് വീട്ടു സാധനങ്ങള്‍ വാങ്ങാനായി പുറത്ത് പോയ സമയത്താണ് സംഭവം നടന്നിട്ടുള്ളത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
ഗള്‍ഫിലായിരുന്ന 55കാരിയുടെ ഭര്‍ത്താവ് മണികണ്ഠന് നാട്ടില്‍ വന്ന ശേഷം വീടിനോട് ചേര്‍ന്ന് ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് നടത്തുകയായിരുന്നു. മരിച്ച സിന്ധുവാണ് മില്ലിന്റെ നടത്തിപ്പ്. വൈകുന്നേരം ഇവരുടെ വീടിനടുത്ത് ഒരു യുവാവിനെ മാസ്ക് വച്ച് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.
ബഹളം കേട്ട് അയല്‍വീട്ടിലെ സ്ത്രീ ശ്രദ്ധിച്ചപ്പോള്‍ സിന്ധുവിന്റെ വീട്ടില്‍ നിന്ന് മാസ്ക് ധരിച്ച ഒരാള്‍ വീടിന്റെ അടുക്കള ഭാഗത്ത് നിന്നിറങ്ങി പാടം വഴി നടന്നു പോകുന്നത് കണ്ടിരുന്നു. പിന്നീട് ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. വെട്ടേറ്റ് കഴുത്ത് അറുത്തു മാറ്റിയ നിലയിലാണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്. സിന്ധുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. വീടിനകത്ത് മല്പിടുത്തം നടന്ന അടയാളങ്ങളുമുണ്ടായിരുന്നു.
സിന്ധുവിന് രണ്ട് മക്കളാണുള്ളത്. മകള്‍ വിവാഹിതയാണ്. മകന് ജോലി സംബന്ധമായി മറ്റൊരു സ്ഥലത്താണ്.
"
https://www.facebook.com/Malayalivartha