കൊല്ലം അഞ്ചല്‍ ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...
കൊല്ലം അഞ്ചല്‍ ഏരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഏരൂര്‍ സ്വദേശി സജുരാജ് ആണ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഞായറാഴ്ച കാടുവെട്ടി തെളിക്കുന്നതിനിടെ പാമ്പുകടി ഏല്‍ക്കുകയായിരുന്നു. പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളില്‍ പാമ്പുകടിയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ് സജു. പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന തെക്കേവയല്‍ സ്വദേശി രാമചന്ദ്രന്‍ ശനിയാഴ്ച മരിച്ചിരുന്നു.
പാമ്പ് ശല്യം വര്‍ധിച്ചതോടെ അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് പരിധിയിലുള്ള ആര്‍ആര്‍ടി സംഘം ഇന്നലെ പ്രദേശത്ത് പരിശോധന നടത്തി. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ജനവാസ മേഖലയിലെ കാടുവെട്ടല്‍ ആരംഭിച്ചു.
"
https://www.facebook.com/Malayalivartha