സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് എസ് കിരണ്‍ കുമാറിന് പരോള്‍...
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് എസ് കിരണ്‍ കുമാറിന് പരോള്‍. പോലീസിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് ജയില്‍ വകുപ്പ് ഒരു മാസത്തെ പരോള്‍ അനുവദിച്ചത്. ആദ്യം നല്‍കിയ അപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ടും പ്രൊബേഷന്‍ റിപ്പോര്‍ട്ടും കിരണിന് എതിരായിരുന്നു.
എന്നാല്‍ രണ്ടാമത് നല്‍കിയ അപേക്ഷയില്‍ പ്രൊബേഷന്‍ റിപ്പോര്‍ട്ട് അനുകൂലമായി വന്നു. നിലമേല്‍ കൈതോട് സീ വില്ലയില്‍ കെ.ത്രിവിക്രമന്‍ നായരുടേയും സജിതയുടേയും മകള്‍ 22-കാരിയായ വിസ്മയയെ 2021 ജൂണ്‍ 21-നാണ് ശാസ്താംകോട്ട പോരുവഴിയിലെ കിരണിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
2020 മെയ് 30-നായിരുന്നു കിരണുമായുള്ള വിവാഹം. മോട്ടോര്‍ വാഹന വകുപ്പിലെ ഓഫീസറായിരുന്ന കിരണ്‍ ഭാര്യയെ സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ പീഡിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആയുര്‍വേദ ഡോക്ടറായ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.2022 മെയില്‍ കോടതി കിരണിന് പത്ത് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. വിവിധ വകുപ്പുകളിലായി ആകെ 25 വര്‍ഷം കഠിന തടവും 12.55 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 10 വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും.
https://www.facebook.com/Malayalivartha