വിഷം ഉള്ളില്‍ചെന്ന് വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ച സംഭവത്തില്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍
വിഷം ഉള്ളില്‍ചെന്ന് വയനാട് ഡി.സി.സി ട്രഷററും മകനും മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചു.
പൊലീസ് വീട്ടില്‍ നിന്ന് ഡയറികള്‍ ഉള്‍പ്പെടെ പരിശോധനക്കായി ശേഖരിച്ചു. കുടുംബാംഗങ്ങളുടെയും മറ്റും മൊഴിയുമെടുത്തു. ആത്മഹത്യയ്ക്കുള്ള കാരണം അറിയില്ലെന്നാണ് കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിരിക്കുന്നതെന്നാണ് സൂചനകളുള്ളത്.വിഷം ഉള്ളില്‍ചെന്ന് മണിച്ചിറയ്ക്കല്‍ വീട്ടില്‍ എന്‍.എം. വിജയന്‍ (78), മകന്‍ ജിജേഷ് (28) എന്നിവരാണ് മരിച്ചത്.
ഡിസംബര്‍ 24 വൈകിട്ടാണ് ഇരുവരേയും വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ കണ്ടെത്തിയത്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6.30ന് ജിജേഷും രാത്രി എട്ടേമുക്കാലോടെ എന്‍.എം. വിജയനും മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നഗരസഭാ കൗണ്‍സിലര്‍, സര്‍വീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളില്‍ വിജയന്‍ പ്രവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha