മകരവിളക്കു കാലത്തെ പൂജകള്‍ ഇന്ന് പുലര്‍ച്ചെ ആരംഭിച്ചു.... മകരവിളക്ക് ജനുവരി 14ന്
മകരവിളക്കു കാലത്തെ പൂജകള്‍ ഇന്ന് പുലര്‍ച്ചെ 3.30ന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമത്തോടെ ആരംഭിച്ചു. ദിവസവും 3.30 മുതല്‍ 11 വരെയാണ് നെയ്യഭിഷേകം. മകരവിളക്ക് ജനുവരി 14നാണ്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കുകയും ചെയ്യും.
മകരവിളക്ക് തീര്‍ഥാടനത്തിനായി ഇന്നലെ വൈകിട്ടാണ് നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ്.അരുണ്‍ കുമാര്‍ നമ്പൂതിരി നടതുറന്നു. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിക്കുകയും ചെയ്തു. മേല്‍ശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷമാണ് തീര്‍ഥാടകരെ പതിനെട്ടാംപടി കയറാനായി അനുവദിച്ചത്.
മകരവിളക്ക് തീര്‍ഥാടനകാലത്തെ വെര്‍ച്വല്‍ ക്യു ബുക്കിങ് 15 വരെ പൂര്‍ത്തിയായി. ഇന്നു മുതല്‍ ജനുവരി 11 വരെ പ്രതിദിനം 70,000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യു വഴി പ്രവേശനമുള്ളത്. ബുക്ക് ചെയ്യാത്തവര്‍ക്ക് സ്‌പോട് ബുക്കിങ്ങാണ് ഇനി ആശ്രയം.
അതേസമയം മകരവിളക്കിനു നട തുറന്നപ്പോള്‍ തന്നെ ദര്‍ശനം നടത്താനെത്തിയ തീര്‍ഥാടക തിരക്കില്‍ സന്നിധാനവും പമ്പയും ഭക്തസാഗരമായി.
https://www.facebook.com/Malayalivartha