അമ്മയെയും മുത്തശ്ശനേയും തലക്കടിച്ച് കൊന്ന ശേഷം ഒളിവില്‍ പോയ അഖില്‍ കുടുങ്ങിയതിങ്ങനെ
അമ്മയെയും മുത്തശ്ശനേയും തലക്കടിച്ച് കൊന്ന പ്രതിയെ കുടുക്കാന്‍ സഹിയിച്ചത് ഗൂഗിള്‍ പേയിലെ ഒരു രൂപ ട്രാന്‍സാക്ഷന്‍. ഉറ്റവര്‍ ആരുമില്ലെന്ന് അവകാശപ്പെട്ട് ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അഖില്‍. പലയിടങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് അഖില്‍ ശ്രീനഗറിലെ നിലവിലെ സ്ഥലത്ത് എത്തിയത്. സിഗരറ്റ് വാങ്ങാനായി നടത്തിയ ട്രാന്‍സാക്ഷനിലായിരുന്നു അന്വേഷണത്തില്‍ നിര്‍ണായകമായത്. അഖിലിന്റെ കഴുത്തിലെ ടാറ്റൂ കണ്ടതാണ് തിരിച്ചറിയാന്‍ സഹായകമായതെന്നും യുവാവിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ച മലയാളി യുവാവ് ആദര്‍ശ് പറയുന്നു.
കൊല്ലം കുണ്ടറ പടപ്പക്കര ഇരട്ടക്കൊല കേസിലെ പ്രതി ശ്രീനഗറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. അമ്മയെയും മുത്തശ്ശനേയും തലക്കടിച്ച് കൊന്ന ശേഷം ഒളിവില്‍ പോയ അഖിലാണ് നാല് മാസത്തിന് ശേഷം അറസ്റ്റിലായത്. ഏഷ്യാനെറ്റ് ന്യൂസ് എഫ്‌ഐആറിലെ COLD CASE എന്ന പരമ്പര കണ്ടതാണ് യുവാവിനെ കശ്മീരില്‍ കണ്ടതായി ചില മലയാളികള്‍ക്ക് സംശയം തോന്നിയത്. ശ്രീനഗറിലെ മലയാളി യുവാവാണ് പൊലീസ് ഏറെ നാളായി തെരയുന്ന അഖിലിനെ തിരിച്ചറിഞ്ഞതും വിവരം കൈമാറിയതും.
https://www.facebook.com/Malayalivartha