Widgets Magazine
03
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കുഴപ്പം പിടിച്ച ഞങ്ങളുടെ നാട്ടിൽ സമാധാനപരമായി കാലാവധി പൂർത്തിയാക്കാൻ കഴിയട്ടെ''.. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക്, ശശി തരൂർ എംപിയുടെ ആശംസ വിവാദമാകുന്നു...


റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ചു... ആൺകുട്ടികൾ ഇയർഫോൺ വച്ച് പബ്ജിയിൽ മുഴുകിയിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോയി


നാല്‍പത്തയ്യായിരം പലസ്തീനികളെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍, ഇസ്രായേല്‍ കൊന്നൊടുക്കിയ സാഹചര്യത്തില്‍... പിടിച്ചുനില്‍ക്കാനാവാതെ ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു...


മുഖ്യമന്ത്രി പിണറായി വിജയൻ അപമാനിച്ചതിന്റെ വേദനയുമായാണ്, മുതിർന്ന പത്രാധിപർ എസ്.ജയചന്ദ്രൻ നായർ മരണത്തിന് കീഴടങ്ങിയത്.. തന്റെ അവസാനകാലത്ത് സാമ്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നു...


2013നു വിവാഹം! പിന്നെ ഡിവോഴ്സ്, പിന്നാലെ ഡിപ്രഷൻ! അതിൽ നിന്ന് റിക്കവർ ചെയ്യാൻ എടുത്തത് പത്തുവർഷം- അർച്ചന കവി

18 വര്‍ഷത്തെ സ്വപ്ന സാഫല്യം: മൂന്ന് പൊന്നോമനകളുമായി തൃശ്ശൂരില്‍ നിന്ന് തിരുപ്പൂരിലേക്ക് മടക്കം; നഷ്ടപ്പെടുമെന്ന് കരുതിയ പൊന്നോമനകളെ തിരികെ നല്‍കി തൃശൂര്‍ മെഡിക്കല്‍ കോളേജ്

31 DECEMBER 2024 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍

പെരിയ വധക്കേസ്: പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് എം.വി.ഗോവിന്ദന്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്; കണ്‍ട്രോള്‍ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം

പെരിയ ഇരട്ടക്കൊലക്കേസ്: വിധിയില്‍ തൃപ്തിയില്ലെന്നു കുടുംബങ്ങള്‍; ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചത്

'കുഴപ്പം പിടിച്ച ഞങ്ങളുടെ നാട്ടിൽ സമാധാനപരമായി കാലാവധി പൂർത്തിയാക്കാൻ കഴിയട്ടെ''.. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക്, ശശി തരൂർ എംപിയുടെ ആശംസ വിവാദമാകുന്നു...

നഷ്ടപ്പെടുമെന്ന് കരുതിയ 3 പൊന്നോമനകളെ പൂര്‍ണ ആരോഗ്യത്തോടെ തിരികെ നല്‍കി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്. പാലക്കാട് സ്വദേശികളെങ്കിലും തമിഴ്നാട് തിരുപ്പൂരില്‍ താമസിക്കുന്ന പ്രസീദയും ജയപ്രകാശുമാണ് സന്തോഷത്തോടെ കുഞ്ഞുങ്ങളുമായി നാട്ടിലേക്ക് മടങ്ങിയത്. രക്ഷപ്പെടില്ലെന്ന് കരുതിയിരുന്ന 3 കുഞ്ഞുങ്ങളെ വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അതിതീവ്ര പരിചരണം നല്‍കി മൂന്ന് മാസത്തെ ശ്രദ്ധാപൂര്‍വമായ ചികിത്സയിലൂടെ പൂര്‍ണ ആരോഗ്യത്തിലേക്ക് എത്തിച്ചു. പത്ത് ലക്ഷത്തിലേറെ ചെലവ് വരുന്ന ചികിത്സ മൂന്ന് കുഞ്ഞുങ്ങള്‍ക്കും സൗജന്യമായാണ് ലഭ്യമാക്കിയത്. മാതൃകാപരമായ പരിചരണം നല്‍കി കുഞ്ഞുങ്ങളെ രക്ഷിച്ച മെഡിക്കല്‍ കോളേജിലെ ടീമിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രസീദക്കും ജയപ്രകാശിനും കുട്ടികള്‍ എന്ന സ്വപ്നം സഫലമായത്. നീണ്ട കാത്തിരിപ്പിന് ശേഷവും കുഞ്ഞുങ്ങള്‍ ഉണ്ടാവാതിരുന്നതിനാല്‍ ഐവിഎഫ് ചികിത്സയിലൂടെ ഗര്‍ഭം ധരിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ ഗര്‍ഭകാല ചികിത്സയും സ്‌കാനിങ്ങും നടത്തുകയും ചെയ്തു. അപ്പോഴാണ് പ്രസീദ 3 കുഞ്ഞുങ്ങള്‍ക്കാണ് ജന്മം നല്‍കാന്‍ പോകുന്നത് എന്നറിഞ്ഞത്.

എന്നാല്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത കൂടുതലാണെന്നും മൂന്ന് കുഞ്ഞുങ്ങളെ തീവ്രപരിചരണം നല്‍കി രക്ഷിച്ചെടുക്കുന്നത് പ്രയാസമേറിയതാണ് എന്നതിനാലും ഫീറ്റല്‍ റിഡക്ഷനിലൂടെ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കാന്‍ പലരും നിര്‍ദ്ദേശിച്ചു. അതിന് വിസമ്മതിച്ച ഇവര്‍ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കുഞ്ഞുങ്ങള്‍ക്ക് മികച്ച പരിചരണത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വന്നു. ഏഴാം മാസത്തില്‍ ജനിച്ച 2 പെണ്‍കുഞ്ഞുങ്ങളുടേയും ഒരു ആണ്‍കുഞ്ഞിന്റേയും തൂക്കം ഒരു കിലോഗ്രാമിലും താഴെയായിരുന്നു. അവിടെ നിന്നാണ് വിദഗ്ധ സംഘത്തിന്റെ മൂന്ന് മാസത്തെ ശ്രദ്ധാപൂര്‍വമായ പരിചരണത്തിലൂടെ കുഞ്ഞുങ്ങളെ പൂര്‍ണ ആരോഗത്തിലേക്ക് എത്തിച്ചത്.

 

നവജാത ശിശുരോഗ വിഭാഗം മേധാവി ഡോ. ഫെബി ഫ്രാന്‍സിസിന്റേയും ശിശുരോഗ വിഭാഗം മേധാവി ഡോ. അജിത് കുമാറിന്റേയും നേതൃത്വത്തില്‍ ഡോ. വിഷ്ണു ആനന്ദ്, ഡോ. മേധ മുരളി, ഡോ. നാഗാര്‍ജുന്‍, ഡോ. ലിറ്റ, ഡോ. ആതിര, മറ്റ് ജൂനിയര്‍ ഡോക്ടര്‍മാര്‍ എന്നിവരാണ് ചികിത്സ നല്‍കിയത്. ഹെഡ് നഴ്സുമാരായ സീന, സജ്ന എന്നിവരുടെ നേതൃത്വത്തിലുള്ള നഴ്സുമാരുടെയും മറ്റ് എന്‍ഐസിയു ജീവനക്കാരുടേയും പരിശ്രമ ഫലമായാണ് ഇത് സാധ്യമായത്. മൂന്ന് കുഞ്ഞുങ്ങള്‍ക്കും 3 മാസം വരെ പരിപൂര്‍ണമായി മുലപ്പാല്‍ ഉറപ്പുവരുത്തിയത് നവജാതശിശു വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര മുലയൂട്ടല്‍ പരിപാലന ക്രേന്ദത്തിലെ ജീവനക്കാരും നഴ്സുമാണ്.

 

ഗൈനക്കോളജി യൂണിറ്റ് ചീഫ് ഡോ. അജിത, മറ്റ് ഡോക്ടര്‍മാരായ ഡോ. രശ്മി, ഡോ. അജിനി എന്നിവരടങ്ങുന്ന സംഘം അമ്മയ്ക്ക് വേണ്ട ഗര്‍ഭ ചികിത്സയും പ്രസവ ശുശ്രൂഷയും നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അശോകന്‍, സൂപ്രണ്ട് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്, എ.ആര്‍.എം.ഒ. ഡോ ഷിബി എന്നിവരുടെ പൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (25 minutes ago)

പെരിയ വധക്കേസ്: പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയ സംഭവമല്ല പെരിയ കൊലക്കേസ് എന്ന് എം.വി.ഗോവിന്ദന്‍  (1 hour ago)

ആകാശത്ത് നിന്ന് 500 കിലോ ഭാരമുള്ള ലോഹചക്രം താഴെവീണു  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്; കണ്‍ട്രോള്‍ റൂം ആരംഭിച്ചു; ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക ടീം  (2 hours ago)

പെരിയ ഇരട്ടക്കൊലക്കേസ്: വിധിയില്‍ തൃപ്തിയില്ലെന്നു കുടുംബങ്ങള്‍; ആദ്യ 8 പ്രതികള്‍ക്കു വധശിക്ഷയായിരുന്നു ആഗ്രഹിച്ചത്  (2 hours ago)

Rajendra Vishwanath Arlekar പുതിയ ഗവർണർക്ക് തരൂരിന്റെ ആശംസ  (2 hours ago)

Railway-Track-ട്രെയിൻ വരുന്നത് കണ്ടില്ല  (2 hours ago)

ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു  (2 hours ago)

പെണ്‍കുട്ടിക്ക് അശ്ലീല സന്ദേശം അയ്ച്ച ഡോക്ടറെ കയ്യോടെ പൊക്കി ബന്ധുക്കള്‍  (2 hours ago)

പൊട്ടിച്ചിരിയുമായി സുമതി വളവ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (3 hours ago)

ഫോണ്‍ എടുക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായിട്ടുണ്ട്, എന്നാലും ആ ശീലം മാറ്റില്ല; നമുക്കുള്ളതാണെങ്കില്‍ നമ്മുടെ അടുത്തേക്ക് വരുമെന്ന് ആസിഫ് അലി  (3 hours ago)

ജോലിക്കിടെ വയോധികയുടെ കാല്‍ ഇരുമ്പ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി  (3 hours ago)

ലക്ഷ്മി നക്ഷത്രയുടെ ചോദ്യത്തിന് ദിലീപ് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്  (3 hours ago)

PINARAYI VIJAYAN ഇതാണ് പിണറായിയുടെ പ്രതികാരം  (3 hours ago)

എനിക്കായി അത് ചെയ്യുമോയെന്ന് ഞാൻ അച്ഛനോട് ചോദിച്ചു... ക്രിസ്‌ത്യൻ വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോഴുള്ള അച്ഛന്റെ പ്രതികരണം - കീർത്തി സുരേഷ്  (3 hours ago)

Malayali Vartha Recommends