പുതു വര്‍ഷത്തെ വരവേറ്റ് ലോകം....കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വലിയ ആഘോഷത്തോടെ ജനം പുതുവര്‍ഷത്തെ വരവേറ്റു
പുതു വര്‍ഷത്തെ വരവേറ്റ് ലോകം.... പുത്തന്‍ പ്രതീക്ഷകളുമായി രാജ്യത്ത് 2024 പുതുവര്‍ഷം പിറന്നു. രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വലിയ ആഘോഷത്തോടെ ജനം പുതുവര്‍ഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖര്‍ ജനങ്ങള്‍ക്ക് പുതുവര്‍ഷ ആശംസകള്‍ നേരുകയും ചെയ്തു.ലോകം പുതുവര്‍ഷ ആഘോഷ ലഹരിയില്‍ കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറന്നത്. പിന്നാലെ ന്യൂസിലാന്‍ഡിലും പുതുവര്‍ഷമെത്തി.
2025നെ വരവേല്‍ക്കാന്‍ ലോകമെങ്ങും ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയാണ് ആഘോഷമുള്ളത്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനെത്തിയവരെകൊണ്ട് നിറഞ്ഞുകവിഞ്ഞു. പാട്ടും ഡാന്‍സുമൊക്കെയാണ് ആഘോഷിക്കുകയാണ് ജനങ്ങള്‍.
കൊച്ചിയില്‍ പാപാഞ്ഞിയെ കത്തിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും ബീച്ചുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷം. കോഴിക്കോട്, ബിച്ചിലും മാനാഞ്ചിറയിലും കേന്ദ്രീകരിച്ചായിരുന്നു പ്രധാന ആഘോഷങ്ങള്‍. തലസ്ഥാനത്തും നിരവധിയിടങ്ങളിലാണ് പുതുവത്സരാഘോഷ പരിപാടികള്‍ നടന്നത്. പ്രിയവായനക്കാര്‍ക്ക് മലയാളിവാര്‍ത്തയുടെ പുതുവത്സരാശംസകള്‍.
https://www.facebook.com/Malayalivartha