സങ്കടക്കാഴ്ചയായി... ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം പുഴയില്‍ കുളിക്കുന്നതിനിടെ നവവരന്‍ ഒഴുക്കില്‍പെട്ടു.... ഉടന്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.... വിവാഹിതനായിട്ട് വെറും പത്തു ദിവസം മാത്രം

ഭാര്യവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു യുവാവ്. മലപ്പുറം കോട്ടക്കലിലാണ് ദാരുണമായ അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂര്‍ വാളിയില്‍ ബംഷീര്‍-റംല ദമ്പതികളുടെ മകന്‍ മുഹമ്മദ് റോഷനാണ് (24) മരിച്ചത്. കടലുണ്ടിപ്പഴയില്‍ എടരിക്കോട് മഞ്ഞമാട് കടവില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്.
ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം പുഴയില്‍ കുളിക്കുന്നതിനിടെ മുഹമ്മദ് റോഷന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. തെരച്ചിലില്‍ ഉടന്‍ തന്നെ കണ്ടെത്തി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
ചുടലപ്പാറ പത്തൂര്‍ ഹംസക്കുട്ടിയുടെ മകള്‍ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം നടന്നത്.
"
https://www.facebook.com/Malayalivartha