പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചില്‍ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരനും പാമ്പ് കടിയേറ്റ് മരിച്ചു...
പാമ്പ് കടിയേറ്റ് മരിച്ചയാളുടെ വീട് വൃത്തിയാക്കി തിരച്ചില്‍ നടത്തുന്നതിനിടെ പാമ്പ് പിടിത്തക്കാരനും പാമ്പ് കടിയേറ്റ് മരിച്ചു. പാമ്പുപിടിത്തക്കാരന് ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന് (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജു ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങി.
ഞായറാഴ്ച ഉച്ചയോടെ ഏരൂര്‍ തെക്കേവയല്‍ കോളനിക്കു സമീപത്ത് വച്ചായിരുന്നു സജുവിന് പാമ്പ് കടിയേറ്റത്. കഴിഞ്ഞ 24ന് ഇവിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രന് (65) മരിച്ചിരുന്നു.തുടര്‍ന്ന് പരിസരം വൃത്തിയാക്കി തിരച്ചില്‍ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂര്‍ഖനെ സജു പിടികൂടി ബന്ധിച്ചെങ്കിലും അബദ്ധത്തില്‍ കടിയേല്‍ക്കുകയായിരുന്നു. ഭാര്യ: മാളു. മക്കള്‍: കതിര, രുദ്ര.
https://www.facebook.com/Malayalivartha