പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...
പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു. മുന്‍പ് പേജറുകളും വാക്കി ടോക്കികളുമാണ് പൊട്ടിത്തെറിച്ചതെങ്കില്‍ ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം. പുതുവത്സരത്തില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്താനാണ് ലബബോനും ഇറാനും സിറിയയും രാജ്യത്തെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കുന്നത്. പുതുവത്സര ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും പടക്കങ്ങളിലും മറ്റ് സാമഗ്രികളിലും വെടിമരുന്നിനൊപ്പം സ്‌ഫോടക വസ്തുക്കള്‍ ചേര്‍ന്നിട്ടുള്ളതായാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബറില്‍ തെക്കന്‍ ലബനോനില്‍ ഇസ്രായേല്‍ നടത്തിയ പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്പരയില്‍ 55 പേരാണ് കൊല്ലപ്പെട്ടത്. ആറായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാനൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാഴ്ച പോയവരും കേള്‍വി നഷ്ടമായവരും അതിലേറെപ്പേരാണ്. പോയ വര്‍ഷത്തില്‍ ലോകത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇസ്രായേല്‍ നടത്തിയ പേജര്‍ സ്‌ഫോടനങ്ങള്‍. പേജറുകളിലും വോക്കിടോക്കികളിലും സ്‌ഫോടകവസ്തു വയ്ക്കുന്നതിനുള്ള ആസൂത്രണം ഇസ്രായേല്‍ പത്തു വര്‍ഷം മുന്‍പേ തുടങ്ങിയിരുന്നു. തയ്വാന്‍ ആസ്ഥാനമായുള്ള കമ്പനിയില്‍നിന്നാണ് ഹിസ്ബുള്ള പേജറുകള്‍ വാങ്ങുന്നതെന്ന് ഇസ്രയേലിന്റെ ചാര ഏജന്‍സിയായ മൊസാദ് കണ്ടെത്തിയിരുന്നു.
സ്‌ഫോടകവസ്തു വെക്കാന്‍മാത്രം വലുപ്പമുള്ള പേജറുകള്‍ ഉണ്ടാക്കുകയായിരുന്നു അടുത്തത്. 2022-ല്‍ ഇതുതുടങ്ങി. പല അളവില്‍ സ്‌ഫോടകവസ്തുവെച്ച് പലതവണ പരീക്ഷിച്ചു. ഒരാളെമാത്രം കൊല്ലുന്ന അളവിലുള്ള സ്‌ഫോടകവസ്തു പേജറുകളില്‍ ഒളിപ്പിച്ചു. പിന്നെ പല റിംഗ് ടോണുകള്‍ പരീക്ഷിച്ചു. കേട്ടാലുടന്‍ അടിയന്തരമെന്നുതോന്നുന്ന റിംഗ് ടോണ്‍ തിരഞ്ഞെടുത്തു.പുതിയ പേജറുകള്‍ വാങ്ങാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിക്കാന്‍ യുട്യൂബിലൂടെ രണ്ടാഴ്ചയോളം പരസ്യംചെയ്തു. പൊടിയും വെള്ളവും പിടിക്കാത്ത ബാറ്ററി ആയുസ്സ് കൂടുതലുമുള്ള പേജര്‍ എന്നുപറഞ്ഞായിരുന്നു പരസ്യം. ഈ കെണിയില്‍ ഹിസ്ബുള്ള വീണുപോവുകയപം ചെയ്തു.
മൊബൈല്‍ ഫോണുകള്‍ക്കു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന ഇലക്ട്രോണിക് ആശയവിനിമയ ഉപകരണം. എസ്എംഎസ് പോലെ സന്ദേശം കൈമാറാന്‍ മാത്രമേ കഴിയൂ, കോള്‍ പറ്റില്ല. ഉപയോഗിക്കുന്നവരുടെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുക എളുപ്പമല്ലാത്തതിനാലാണ് ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകള്‍ക്ക് പേജര്‍ ഇപ്പോഴും പ്രിയം.ലൊക്കേഷനും നീക്കങ്ങളും മറ്റും ഇസ്രയേല്‍ കണ്ടുപിടിക്കുമെന്ന ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുള്ളയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കുറഞ്ഞ സാങ്കേതികവിദ്യയുള്ള പേജറുകളാണ് ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്. പൊട്ടിത്തെറിച്ച പേജറുകള്‍ സമീപ മാസങ്ങളില്‍ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ ഇനമായിരുന്നു.
പേജര്‍ ഉപയോഗിക്കുന്ന വ്യക്തിക്കോ അതിനടുത്തായി നിന്നിരുന്ന വ്യക്തിക്കോ മാത്രമാണു മരണം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തത്. വിരലുകള്‍ക്കും പേജര്‍ സൂക്ഷിച്ചിരുന്ന ഭാഗത്തും മറ്റുമാണു പലര്‍ക്കും പരുക്കേറ്റത്. പേജറിലെ സന്ദേശം വായിച്ചുകൊണ്ടിരുന്നവരുടെ മുഖത്തും പരുക്കേറ്റു. എന്നാല്‍ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകളുടെ ബാറ്ററി ചൂടുപിടിച്ചു പൊട്ടിത്തെറിക്കുന്ന രീതിയില്‍ ഇസ്രയേല്‍ ഹാക്കിംഗ് നടത്തിയെന്നാണു പ്രധാന ആരോപണം.ഹിസ്ബുല്ലയുടെ കയ്യില്‍ എത്തിക്കുന്നതിന് മുന്‍പുതന്നെ, വളരെ ചെറിയ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച പേജറുകളെ റേഡിയോ സിഗ്‌നല്‍ ഉപയോഗിച്ചു വിദൂരമായി പ്രവര്‍ത്തിപ്പിച്ചതാകാനും സാധ്യതയുണ്ട്.
ആസൂത്രിത സ്‌ഫോടനമാണെങ്കില്‍ മാസങ്ങള്‍ മുതല്‍ രണ്ട് വര്‍ഷം വരെ തയാറെടുപ്പ് ആവശ്യമാണെന്നു വിദഗ്ധര്‍ പറയുന്നു.തായ് വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകള്‍ നിര്‍മിച്ചു നല്‍കിയതെന്നാണ് ലെബനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് 5000 പേജറുകളാണ് ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്തത്. ഇതിന്റെ നിര്‍മാണ വേളയില്‍ തന്നെ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്ന് വേണം മനസിലാക്കാന്‍. പേജറിനുള്ളില്‍ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ഒരു ബോര്‍ഡ് മൊസാദ് സ്ഥാപിച്ചിട്ടുണ്ടായിരുന്നെന്നും അത് സ്‌കാനറുള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പോലും കണ്ടെത്താന്‍ സാധിക്കാത്ത വിധത്തിലായിരുന്നു സജ്ജീകരിച്ചതെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു കോഡഡ് മെസേജ് എത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലായിരുന്നു ഇതിന്റെ സജ്ജീകരണം. ഒരേ സമയം എല്ലാ പേജറുകളും പൊട്ടിത്തെറിക്കാന്‍ കാരണം ഇതാണെന്ന് അവര്‍ കരുതുന്നു. വരുംദിവസങ്ങളില്‍ അതിമാരകമായ സ്‌ഫോടനം ഇസ്രായേല്‍ നടത്തുമെന്നാണ് സൂചനകള്‍.
https://www.facebook.com/Malayalivartha