കലൂര്‍ സ്റ്റേഡിയത്തിലെ പവലിയനില്‍ നിര്‍മിച്ച താത്കാലിക സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി
കലൂര്‍ സ്റ്റേഡിയത്തിലെ പവലിയനില്‍ നിര്‍മിച്ച താത്കാലിക സ്റ്റേജില്‍ നിന്നും വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി.
ഉമ തോമസ് സംസാരിച്ചതായും പുതുവത്സരാശംസകള്‍ നേര്‍ന്നതായും മെഡിക്കല്‍ സംഘം അറിയിച്ചു. തലയിലേറ്റ പരിക്ക് ഭേദമാകുന്നുണ്ടെന്നും ശ്വാസകോശത്തിന്റെ നില മെച്ചപ്പെടുന്നതായും ഡോക്ടര്‍മാര്‍ . എന്നാല്‍ വെന്റിലേറ്ററില്‍ തുടരണമോയെന്ന കാര്യം നിരീക്ഷിച്ച് വരുന്നു.
അതേ സമയം ഉമാതോമസിന്റെ ഫേസ്ബുക്ക് പേജില്‍ അഡ്മിന്‍ പുതുവത്സരാശംസകള്‍ പങ്കുവച്ചിട്ടുണ്ട്. കൊച്ചി റെനൈ മെഡിസിറ്റിയിലാണ് ഉമാ തോമസ് ചികിത്സയില്‍ തുടരുന്നത്.
ആരോഗ്യസ്ഥിതി റെനൈ ആശുപത്രിയിലെയും മെഡിക്കല്‍ കോളേജിലെയും വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന ടീം വിലയിരുത്തുകയും ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇവരുമായി ആശയവിനിമയം നടത്തി. വരും ദിവസങ്ങളിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha