എന്‍ജിനീയറിങ് കോളജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അബ്ദുല്‍ അസീസിന്റെ മൊബൈലില്‍ ആത്മഹത്യക്കുറിപ്പ്
എന്‍ജിനീയറിങ് കോളജില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളജ് ഉടമസ്ഥന്‍ അബ്ദുല്‍ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലെ ഗാലറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. മരണമല്ലാതെ മറ്റൊരു വഴിയില്ലെന്നാണു കുറിപ്പില്‍ പറയുന്നത്. ഇതു നേരത്തേ തയാറാക്കിയ കുറിപ്പാണെന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാട് കരകുളത്തെ കോളേജിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത.
മൊബൈല്‍ ഫോണില്‍നിന്ന് മറ്റ് ദൃശ്യങ്ങള്‍ ഒന്നും കണ്ടെടുക്കാനായിട്ടില്ല. ഒരാഴ്ചയ്ക്കകം ഡിഎന്‍എ ഫലമെത്തുമെന്നും കൂടുതല്‍ വ്യക്തതയ്ക്കായി ഫലം കാത്തിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. പി.എ. അസീസ് എന്‍ജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് ഇന്നലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. കടബാധ്യതയുണ്ടെന്നാണു പുറത്തുവരുന്ന വിവരം. പണം കൊടുക്കാനുള്ളവര്‍ വന്ന് ബഹളമുണ്ടാക്കിയിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. പണി പൂര്‍ത്തിയാക്കാത്ത ഹാളില്‍ ഇദ്ദേഹത്തെ മരണത്തിനു തലേ ദിവസം കണ്ടിരുന്നതായും പ്രദേശവാസികള്‍ പറയുന്നു.
https://www.facebook.com/Malayalivartha