നവകേരള ബസ് വീണ്ടും യാത്ര തുടങ്ങി...
നവകേരള ബസ് വീണ്ടും യാത്ര തുടങ്ങിയിരിക്കുകയാണ്. നവകേരള ബസ് ഇന്ന് യാത്ര തുടങ്ങിയപ്പോള്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. കോഴിക്കോടുനിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായി സര്‍വീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കി.
രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.
മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ ഇല്ലാതെ വന്നതോടെ റദ്ദാക്കി. പിന്നീട് ഏറെക്കാലം പൊടിപിടിച്ചു കിടന്നശേഷമാണു പുതുക്കി പണിതത്.
അതിനിടെ 11 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ച് 37 സീറ്റാക്കി. ശുചിമുറി നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി. ബസ് പുതുക്കി പണിതതും, യാത്രാ നിരക്ക് കുറച്ചതും ആളുകളെ കൂടുതല്‍ ആകൃഷ്ടരാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha