Widgets Magazine
04
Jan / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് സി.ബി.ഐ. കോടതി ശിക്ഷവിധിക്കുമ്പോള്‍..ഇവിടെ മരണ വെപ്രാളം സര്‍ക്കാരിനും സിപിഎമ്മിനും ആണ്.. എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്താൽ...ദിവ്യയുടെ ഗതി..


ചൈന വീണ്ടും ലോകത്തിന് ഭീഷണിയാവുകയാണ്..എച്ച്എംപിവി ചൈനയിൽ പടരുന്നതായുള്ള, വാർത്തകളും സാഹചര്യങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം..


63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും.... പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും


'കുഴപ്പം പിടിച്ച ഞങ്ങളുടെ നാട്ടിൽ സമാധാനപരമായി കാലാവധി പൂർത്തിയാക്കാൻ കഴിയട്ടെ''.. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക്, ശശി തരൂർ എംപിയുടെ ആശംസ വിവാദമാകുന്നു...


റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിച്ചുകൊണ്ടിരുന്ന മൂന്ന് ആൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ചു... ആൺകുട്ടികൾ ഇയർഫോൺ വച്ച് പബ്ജിയിൽ മുഴുകിയിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതെ പോയി

സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിൽ ; കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

01 JANUARY 2025 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.... തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് ആരംഭിക്കും

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു... സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒന്നാം വേദി 'എം ടി നിള'യില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് സി.ബി.ഐ. കോടതി ശിക്ഷവിധിക്കുമ്പോള്‍..ഇവിടെ മരണ വെപ്രാളം സര്‍ക്കാരിനും സിപിഎമ്മിനും ആണ്.. എഡിഎമ്മിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്താൽ...ദിവ്യയുടെ ഗതി..

തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി...

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ച

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഒരു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കിന്‍ ബാങ്കിനാവശ്യമായ സജ്ജീകരണങ്ങള്‍ അന്തിമഘട്ടത്തിലാണ്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭ്യമാക്കാനായി കെ സോട്ടോയുടെ അനുമതി ആവശ്യമാണ്. കെ സോട്ടോയുടെ അനുമതി ഉടന്‍ ലഭ്യമാക്കി മറ്റ് നടപടിക്രമങ്ങള്‍ പാലിച്ച് ഒരു മാസത്തിനകം കമ്മീഷന്‍ ചെയ്യുന്നതാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കൂടി സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനുള്ള സ്റ്റാന്റേര്‍ഡ് ഗൈഡ്‌ലൈന്‍ രൂപീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ബേണ്‍സ് യൂണിറ്റുകളെ ശക്തിപ്പെടുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് വച്ച് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് പകരം ത്വക്ക് വച്ച് പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ രോഗിയെ വൈരൂപ്യത്തില്‍ നിന്നും രക്ഷിക്കാനുമാകും. മറ്റ് അവയവങ്ങള്‍ പോലെ ത്വക്ക് ദാനം ചെയ്യാനുള്ള അവബോധം ശക്തമാക്കണം.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. പൊള്ളലേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രധാന മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ സജ്ജമാക്കി. ആലപ്പുഴ, കണ്ണൂര്‍, കൊല്ലം മെഡിക്കല്‍ കോളേജുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. എറണാകുളം ജനറല്‍ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ബേണ്‍സ് യൂണിറ്റുകളുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് യൂണിറ്റ് സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ കൂടി ബേണ്‍സ് യൂണിറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ബേണ്‍സ് യൂണിറ്റുകള്‍ സ്റ്റാന്റേഡൈസ് ചെയ്യാനുള്ള പ്രൊപ്പോസല്‍ 15 ദിവസത്തിനകം വര്‍ക്കിംഗ് ഗ്രൂപ്പ് ചേര്‍ന്ന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. ഏകീകൃത ചികിത്സാ പ്രോട്ടോകോള്‍ രൂപീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏകോപിപ്പിക്കാനുള്ള സംവിധാനമൊരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

മെഡിക്കല്‍ കോളേജുകളിലെ ബേണ്‍സ് ഐസിയുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധയേല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും എത്രയും വേഗം രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുവാനും സഹായിക്കുന്നു. 20 ശതമാനം മുതല്‍ പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സയാണ് ഈ ബേണ്‍സ് ഐസിയുവിലൂടെ നല്‍കുന്നത്.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.... തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തുനിന്ന് ആരംഭിക്കും  (6 minutes ago)

എഐ സാങ്കേതിവിദ്യ ഉപയോഗിച്ച് കാവ്യാമാധവന്റെ ഫേക്ക് ചിത്രങ്ങൾ! പൂട്ടിടാൻ ദിലീപ് ഇറങ്ങി.  (16 minutes ago)

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു... സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ഒന്നാം വേദി 'എം ടി നിള'യില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു  (18 minutes ago)

മുതിര്‍ന്ന പണ്ഡിതനും ചിന്തകനും എഴുത്തുകാരനും മൈസൂരു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം ആക്ടിങ് വൈസ് ചാന്‍സലറും ഡീനുമായ പ്രൊഫ. മുസാഫര്‍ ഹുസൈന്‍ അസ്സാദി അന്തരിച്ചു...  (31 minutes ago)

CBI നവീന്‍ ബാബു ഫയല്‍ ഏറ്റെടുത്താല്‍  (38 minutes ago)

ഡൽഹിയിൽ 200 വിമാനങ്ങൾ വൈകി; കനത്ത മൂടൽ മഞ്ഞിൽ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ദൂരക്കാഴ്‌ചമങ്ങിയതിനാലാണ് വിമാനങ്ങൾ വൈകിയത്  (48 minutes ago)

CHINA സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം  (51 minutes ago)

തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം വന്‍ വിജയമാക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി...  (57 minutes ago)

വെറുതെയിരുന്ന് കൊടുത്താൽ കിട്ടുന്നത് ലക്ഷങ്ങൾ! ഒരു വിഹിതം കിട്ടിയാല്‍ മതിയായിരുന്നു- തുറന്നു പറഞ്ഞ് ദിലീപ്  (1 hour ago)

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് തകര്‍ച്ച  (1 hour ago)

സ്വര്‍ണക്കപ്പ് നേരില്‍ കാണണ്ടേ,? ക്ഷണിക്കാനാണ് വന്നത്... സ്വര്‍ണക്കപ്പിന്റെ ശില്പിയെ വീട്ടില്‍ ചെന്ന് ക്ഷണിച്ച് മന്ത്രി  (1 hour ago)

താലി തിരികെ തരണമെന്ന് അപേക്ഷിച്ച് യുവതി.... ചെമ്പൂരില്‍ വീട്ടമ്മയുടെ മാലയുമായി കടന്ന മോഷ്ടാവ് താലി തിരികെ നല്‍കി  (1 hour ago)

ആലുവയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ടയേഡ് അധ്യാപിക മരണമടഞ്ഞു  (2 hours ago)

എറണാകുളം ആലുവയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു  (2 hours ago)

മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്.... വരുമാനത്തില്‍ 82.23 കോടി രൂപയുടെയും വര്‍ധനവും  (2 hours ago)

Malayali Vartha Recommends