കണ്ണൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍ വളക്കൈയില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അഞ്ചാം ക്ലാസ്സുകാരി മരിച്ചു. ബസില്‍ 19 കുട്ടികളും ഡ്രൈവറും ആയയുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരുക്ക് സാരമുള്ളതല്ല. ശ്രീകണ്ഠപുരം റോഡില്‍ വളക്കൈയില്‍ കുറുമാത്തൂര്‍ ചിന്മയ സ്കൂളിന്റെ ബസാണ് മറിഞ്ഞത്.
ചെറുക്കള നാഗത്തിനു സമീപം എംപി രാജേഷിന്റെ മകള്‍ നേദ്യ എസ്.രാജേഷ് (11) ആണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നേദ്യ. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. മരിച്ച നേദ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha