മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം വേഗത്തില്‍ നടപ്പാക്കും: ഉപജീവനമാര്‍ഗം ഉള്‍പ്പെടെയുള്ള പുനരധിവാസപദ്ധതിയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപജീവനമാര്‍ഗം ഉള്‍പ്പെടെയുള്ള പുനരധിവാസപദ്ധതിയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്‍പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനാണ് തിരഞ്ഞെടുത്തത്.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഏറ്റെടുക്കും. ഡ്രോണ്‍ സര്‍വേയിലൂടെയാണ് സ്ഥലം കണ്ടെത്തിയത്. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ മാര്‍ക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം പുറത്തിറക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മിക്കുന്ന വീടുകളുടെ കൃത്യമായ എണ്ണം നിശ്ചയിച്ചിട്ടില്ല. ആവശ്യമായ വീടുകള്‍ ഇപ്പോള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ നിര്‍മിക്കാന്‍ കഴിയില്ല. പൂര്‍ണമായി വീടു തകര്‍ന്നവര്‍ക്കാവും മുന്‍ഗണന. വീടുകളുടെ ഉടമസ്ഥാവകാശം ദുരന്തബാധിതര്‍ക്കു നല്‍കുമെങ്കിലും ക്രയവിക്രയത്തിനു നിബന്ധനകള്‍ ഉണ്ടാകും
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
കിഫ്ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്കു മന്ത്രിസഭ അംഗീകാരം നല്‍കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകാരായി ഊരാളുങ്കല്‍ സൊസൈറ്റിയെ നിശ്ചയിച്ചു. മേല്‍നോട്ടം കിഫ്കോണിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ത്രിതലരീതിയിലാണു നിര്‍മാണം ഏകോപിപ്പിക്കുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മാണ സമിതിക്കാണ് പദ്ധതിയുടെ നേതൃത്വം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഏകോപനസമിതിയും കലക്ടറുടെ നേതൃത്വത്തില്‍ പ്രോജക്ട് നടപ്പാക്കല്‍ സമിതിയുമാണ് ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവും സ്പോണ്‍സര്‍മാരും ഉള്‍പ്പെടെ ഉപദേശകസമിതിയും രൂപീകരിക്കും. നിര്‍മാണ ഗുണനിലവാരം ഉറപ്പാക്കാനും സമിതിയുണ്ടാകും.
നൂറുലധികം വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത 38 സ്പോണ്‍സര്‍മാരുടെ യോഗം ഇന്നു ചേര്‍ന്നു. ടൗണ്‍ഷിപ്പ് മോഡല്‍ യോഗത്തില്‍ അവതരിപ്പിച്ചു. സ്പോണ്‍സര്‍മാര്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ നിലവില്‍ വരും. പ്രത്യേക ഐഡി നമ്പര്‍ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതിനിധി, ഡിഎൈഎഫ്ഐ. കെസിബിസി, നാഷണല്‍ സര്‍വീസ് സ്‌കീം, ശോഭ സിറ്റി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. പുനരധിവാസം ഏകോപിപ്പിക്കാന്‍ സ്പെഷല്‍ ഓഫിസറെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തെ അതിതീവ്രസ്വഭാവമുള്ള ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതായി അറിയിപ്പു ലഭിച്ചെങ്കിലും കേരളത്തിനു ലഭിക്കേണ്ട ധനസഹായത്തെക്കുറിച്ചോ വായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ചോ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്നതിനെക്കുറിച്ചോ ഒരു കാര്യവും വ്യക്തമാക്കിയിട്ടില്ല.
നിര്‍മിക്കുന്ന വീടുകളുടെ കൃത്യമായ എണ്ണം നിശ്ചയിച്ചിട്ടില്ല. ആവശ്യമായ വീടുകള്‍ ഇപ്പോള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ നിര്‍മിക്കാന്‍ കഴിയില്ല. പൂര്‍ണമായി വീടു തകര്‍ന്നവര്‍ക്കാവും മുന്‍ഗണന. വീടുകളുടെ ഉടമസ്ഥാവകാശം ദുരന്തബാധിതര്‍ക്കു നല്‍കുമെങ്കിലും ക്രയവിക്രയത്തിനു നിബന്ധനകള്‍ ഉണ്ടാകും
ശിവഗിരിയില്‍ സനാതന ധര്‍മം സംബന്ധിച്ചു പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ശ്രീനാരായണ ഗുരുവിനെ സനാതന ധര്‍മത്തിന്റെ വക്താവായിട്ടല്ല കാണേണ്ടത്. ക്ഷേത്രങ്ങളില്‍ കയറുമ്പോള്‍ ഷര്‍ട്ട് ധരിക്കുന്നതു സംബന്ധിച്ച് ശിവഗിരിയിലെ യോഗത്തില്‍ അധ്യക്ഷപ്രസംഗത്തിനിടെ സച്ചിതാനന്ദ സ്വാമിയാണ് പറഞ്ഞത്. എസ്എന്‍ഡിപി ക്ഷേത്രങ്ങളില്‍ അതു നടപ്പാക്കാന്‍ പോകുന്നുവെന്നും പറഞ്ഞു. അത് നല്ല നിര്‍ദേശമാണെന്നാണ് ഞാന്‍ പറഞ്ഞത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും അത്തരം തീരുമാനം എടുക്കാന്‍ പോകുകയാണെന്ന് എന്നെ വന്നുകണ്ട ചില ദേവസ്വം പ്രതിനിധികളും പറഞ്ഞു. വളരെ നല്ല തീരുമാനമാണെന്ന് ഞാന്‍ പറഞ്ഞു. ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരല്ല ബോര്‍ഡാണ്.
https://www.facebook.com/Malayalivartha