ഇതാര്‍ക്കും ഉണ്ടാവരുത്... ജനങ്ങളുടെ മുമ്പില്‍ അപേക്ഷയുമായി ഉണ്ണിമുകുന്ദന്‍; പ്ലീസ്... ഞങ്ങള്‍ നിസ്സഹായരാണ് നിങ്ങളങ്ങനെ ചെയ്യരുത്...
ഏറെ വേദനയോടെ നടന്‍ ഉണ്ണി മുകുന്ദന്‍. സിനിമകളുടെ വ്യാജ പതിപ്പ് കാണുന്നവരോട് അപേക്ഷയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. വ്യാജ പതിപ്പുകള്‍ ഓണ്‍ലൈന്‍ വഴി കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ അരുതെന്ന് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തങ്ങളെല്ലാവരും നിസ്സഹായരാണെന്നും ഇതൊരു അപേക്ഷയാണെന്നും ഉണ്ണിമുകുന്ദന്‍ കുറിപ്പില്‍ പറയുന്നു. 'ദയവ് ചെയ്ത് നിങ്ങള്‍ സിനിമകളുടെ വ്യാജപതിപ്പുകള്‍ കാണരുത്. ഞങ്ങള്‍ നിസ്സഹായരാണ്. വല്ലാത്ത നിസ്സഹായവസ്ഥ തോന്നുന്നു. ഓണ്‍ലൈനില്‍ കൂടി ഇത്തരത്തിലുള്ള വ്യാജ സിനിമകള്‍ കാണാതിരിക്കുക, ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക, നിങ്ങള്‍ക്കേ ഇത് അവസാനിപ്പിക്കാന്‍ കഴിയൂ. ഇതൊരു അപേക്ഷയാണ്' - ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോ സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതായി നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആലുവയില്‍ നിന്ന് ഒരാളെ പോലീസ് പിടികൂടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉണ്ണിമുകുന്ദന്‍ അപേക്ഷയുമായി ഇന്‍സ്റ്റഗ്രാമില്‍ കൂടി രംഗത്തെത്തിയത്.
മാര്‍ക്കോ സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതായി നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് വ്യാജപതിപ്പ് ലഭിക്കുന്നതെന്ന് ഇന്‍ഫോപാര്‍ക്ക് സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സിനിമ പ്രചരിക്കുന്ന അക്കൗണ്ടുകളുടെ വിവരങ്ങളും നിര്‍മാതാവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
അതേസമയം മാര്‍ക്കോ സിനിമയുടെ വ്യാജപതിപ്പ് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച ആളെ അറസ്റ്റു ചെയ്തു. ആലുവ സ്വദേശി ആക്വിബ് ഫനാന്‍ ആണ് അറസ്റ്റിലായത്. സിനിമ ഇറങ്ങിയ ഉടനെ വ്യാജപതിപ്പ് പ്രചരിപ്പിക്കുകയായിരുന്നു. തനിക്ക് സന്ദേശം അയച്ചാല്‍ സിനിമയുടെ ലിങ്ക് അയച്ചു തരാമെന്നായിരുന്നു ആക്വിബ് സമൂഹമാധ്യമത്തില്‍ പറഞ്ഞിരുന്നത്.
സിനിമ ആവശ്യപ്പെട്ട് സന്ദേശം അയച്ചവര്‍ക്ക് വ്യാജപ്പതിപ്പിന്റെ ലിങ്ക് അയച്ചു കൊടുത്തു. 25ന് സിനിമാ നിര്‍മാതാക്കള്‍ നല്‍കിയ പരാതിയിലാണ് കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തത്. കേസ് നല്‍കിയതിനു പിന്നാലെ സമൂഹമാധ്യമത്തിലെ അക്കൗണ്ട് അപ്രത്യക്ഷമായി. എവിടെനിന്നാണ് പകര്‍പ്പ് കിട്ടിയതെന്ന് അറിയാന്‍ ആക്വിബിനെ ചോദ്യം ചെയ്യുന്നു.
റിലീസിന് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരുന്നു. തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന സൈറ്റിലൂടെയാണ് വ്യാജപതിപ്പ് ഇറങ്ങിയത്. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയ്യന്‍. അവധി ദിവസം കണക്കിലെടുത്ത് ചിത്രത്തിന്റെ കളക്ഷനില്‍ കാര്യമായ കുതിപ്പ് പ്രതീക്ഷിച്ചിരിയ്ക്കുമ്പോഴാണ് ഈ തിരിച്ചടി.
ആദ്യദിനത്തില്‍ തന്നെ കേരളത്തില്‍ നിന്നും 4 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആഗോളതലത്തില്‍ 67 കോടി രൂപയോളം ചിത്രം സ്വന്തമാക്കി. സാക് നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ നിന്നു മാത്രം 31 കോടി രൂപ വേട്ടയ്യന്‍ സ്വന്തമാക്കിയിട്ടുണ്ട്. വിവിധ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. 31 കോടി രൂപയോളം ഇന്ത്യയില്‍ നിന്ന് നേടിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ചിത്രത്തിലെ 'മനസ്സിലായോ' ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് സൃഷ്ടിച്ചിരുന്നു. രജനീകാന്തിനൊപ്പം ചിത്രത്തില്‍ മഞ്ജു വാര്യര്‍, അമിതാബ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബാട്ടി, ശര്‍വാനന്ദ്, ജിഷു സെന്‍ഗുപ്ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയന്‍, രാമയ്യ സുബ്രമണ്യന്‍, കിഷോര്‍, റെഡ്ഡിന് കിങ്സ്ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാല്‍, രമേശ് തിലക്, ഷാജി ചെന്‍, രക്ഷന്‍, സിങ്കമ്പുലി, ജി എം സുന്ദര്‍, സാബുമോന്‍ അബ്ദുസമദ്, ഷബീര്‍ കല്ലറക്കല്‍ എന്നിവരും മറ്റ് പ്രധാന താരങ്ങളായി ഉണ്ട്.
https://www.facebook.com/Malayalivartha