ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റി.... ഭൂരിപക്ഷത്തെ ചേര്‍ത്തു നിര്‍ത്താനുള്ള തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ കാരണം ക്ലിഫ് ഹൗസിലെ പടല പിണക്കങ്ങളെന്ന് സൂചന....
ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റി. ഭൂരിപക്ഷത്തെ ചേര്‍ത്തു നിര്‍ത്താനുള്ള തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാന്‍ കാരണം ക്ലിഫ് ഹൗസിലെ പടല പിണക്കങ്ങളെന്ന് സൂചന.ഭൂരിപക്ഷ താല്‍പ്പര്യത്തില്‍ മുഖ്യമന്ത്രിയും സി പിഎമ്മും മതിമറന്നപ്പോള്‍ മകള്‍ വീണാ വിജയന്‍ ഇത് ചോദ്യം ചെയ്തു. അതോടെ മുഖ്യമന്ത്രി ഭൂരിപക്ഷത്തിന് എതിരായി.
സനാതന ധര്‍മ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരു സനാതന ധര്‍മ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധര്‍മ്മത്തെ ഉടച്ചുവാര്‍ത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധര്‍മ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് നടന്ന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍ത്തന്നെ ഒരു പ്രസംഗകന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു വാദം ഉയര്‍ന്നു കേട്ടു. ഗുരു ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ചു സങ്കല്‍പ്പിച്ചതുതന്നെ സംവാദങ്ങളുടെ വേദിയായിക്കൂടിയാണ് എന്നതുകൊണ്ട് ആ മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വെച്ചുതന്നെയാണ് എന്നു കരുതട്ടെ.
സനാതന ധര്‍മ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വര്‍ണാശ്രമ ധര്‍മ്മമല്ലാതെ മറ്റൊന്നുമല്ല. ആ വര്‍ണാശ്രമ ധര്‍മ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനില്‍ക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധര്‍മ്മം മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യത്വത്തിന്റെ വിശ്വദര്‍ശനമാണ് ?ഗുരു ഉയര്‍ത്തിപ്പിടിച്ചത്. സാമൂഹിക പരിഷ്‌കര്‍ത്താവായ ?ഗുരുവിനെ മതനേതാവാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. സനാതന ധര്‍മത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. ജനാധിപത്യം അലര്‍ജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു.
ലോകത്തിന്റെ പലഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകള്‍ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നിങ്ങുന്നതിന്റെ റിപ്പോര്‍ട്ടുകളാണ് നിത്യേന പുറത്തുവരുന്നത്. വംശീയ വേര്‍തിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘര്‍ഷങ്ങളാലും ലോകത്തിന്റെ പലഭാഗങ്ങളിലും ചോരപ്പുഴകള്‍ ഒഴുകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ ഈ പരിപാടിയില്‍ വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലിന്റെ ഭാഗമായുള്ള ഒരു സന്ദേശം ആദരണീയനായ സച്ചിദാനന്ദ സ്വാമിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഉടുപ്പൂരിയെ കടക്കാന്‍ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിന്റെ സദ് പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ സമൂഹത്തിന് മുന്നില്‍ നിര്‍ദേശമായി ബഹുമാനപ്പെട്ട സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്. ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാന്‍ സാധ്യതയുണ്ട്. ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതായത് ഹിന്ദു മതത്തെ പൂര്‍ണമായി തള്ളി കളയുന്ന രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ സംസാരം. ക്ഷേത്രത്തില്‍ ഉടുപ്പൂരി കയറണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് പറഞ്ഞതോടെ
അത് പൂര്‍ണമായി. തമിഴ് നാട് മന്ത്രി ഉദയനിധി സ്റ്റാലിനാണ് ഇതിന് മുമ്പ് സനാതന ധര്‍മത്തിനെതിരെ രംഗത്തെത്തിയ പ്രമുഖന്‍,
സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്ന തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം വലിയ വിവാദം സൃഷ്ടിച്ചു. . സനാതന ധര്‍മത്തെ എതിര്‍ത്താല്‍ മാത്രം പോരെന്നും അത് ഉന്മൂലനം ചെയ്യേണ്ടതാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്.
'സനാതന ഉന്മൂലന സമ്മേളം' എന്ന പരിപാടിയില്‍ വെച്ചായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകന്‍ കൂടിയായ ഉദയനിധിയുടെ പരാമര്‍ശം. സനാധന ധര്‍മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്ന് ഉദയനിധി പറഞ്ഞു.
തുടര്‍ന്ന് സ്റ്റാലിന്റെ പരാമര്‍ശത്തിനെതിരേ ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. സാമൂഹികമാധ്യമങ്ങളില്‍ വന്‍തോതിലുള്ള പ്രതിഷേധത്തിനും ഇത് കാരണമായി. മന്ത്രിക്കെതിരേ കേസെടുക്കണമെന്ന് നിരവധിപ്പേര്‍ ആവശ്യപ്പെട്ടു. വംശഹത്യക്കാണ് ഉദയനിധി ആഹ്വാനം ചെയ്തിരിക്കുന്നത് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ''കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ സനാതന ധര്‍മം ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസിന്റെ മൗനം, ഈ വംശഹത്യാ ആഹ്വാനത്തെ പിന്തുണയ്ക്കുന്നതിന്റെ സൂചിപ്പിക്കുന്നത്''- മാളവ്യ പറഞ്ഞു.
''ചില കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല. അവ നിര്‍മാര്‍ജനം ചെയ്യപ്പെടുക തന്നെ വേണം. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ല. അവയെ നാം ഉന്മൂലനം ചെയ്യുക തന്നെ വേണം. ഇതുപോലെ നാം സനാതന ധര്‍മത്തെയെയും ഉന്മൂലനം ചെയ്യണം'', എന്നാണ് ഉദയനിധിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തത്. '. സനാതന എന്ന പേര് സംസ്‌കൃതത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്'', എന്നും ഉദയനിധി പറഞ്ഞിരുന്നു. എന്നാല്‍ സനാതന ധര്‍മം പിന്തുടരുന്നവരെ വംശഹത്യ ചെയ്യാന്‍ താന്‍ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധര്‍മം എന്നും അദ്ദേഹം പറഞ്ഞു.
സനാതന ധര്‍മം എന്നാല്‍ 'ശാശ്വതമായ' അല്ലെങ്കില്‍ സമ്പൂര്‍ണ്ണമായ കര്‍ത്തവ്യങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദമാണ്. എല്ലാ ഹിന്ദുക്കള്‍ക്കും ഒരുപോലെ ബാധകമായ ആചാരങ്ങള്‍ എന്നാണ് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഇതിനെ വിശദീകരിക്കുന്നത്. സനാതന എന്നതിന്റെ അര്‍ത്ഥം ശാശ്വതമായത് എന്നും ധര്‍മം എന്നാല്‍, കടമ അല്ലെങ്കില്‍ മതപരമായ ഉത്തരവാദിത്വം എന്നുമാണ് അര്‍ത്ഥമാക്കുന്നത്.
ഹിന്ദു മതത്തിന് ഏകദേശം 6000 വര്‍ഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ബിസി 3000-നും ബിസി 15000 ഇടയിലുമാണ് ഈ മതത്തിന്റെ ഉത്ഭവം എന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. അടിസ്ഥാനപരമായി സനാതന ധര്‍മത്തിന്റെ ആധുനിക രൂപമാണ് ഹിന്ദൂയിസം. മനുഷ്യരാശിക്ക് അറിയാവുന്നതില്‍ ഏറ്റവും പഴക്കമേറിയ ആത്മീയ പാരമ്പര്യമാണിത്. സനാതന ധര്‍മമനുസരിച്ച്, പ്രകൃതിയുടെയും ദൈവത്തിന്റെയും മുഴുവന്‍ സൃഷ്ടികളും, ചില ഉത്തരവാദിത്വങ്ങള്‍ ചെയ്യുന്നതിന് കടപ്പെട്ടവരാണ്. ഭൂമിയിലെ ഒരാളുടെ പെരുമാറ്റത്തെ നയിക്കുകയും മതപരമായ കടമകള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന ധാര്‍മികവും ആത്മീയവുമായ തത്വങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
സനാതന ധര്‍മത്തെക്കുറിച്ച് വേദഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഉപനിഷത്തുകള്‍, താന്ത്രിക ഗ്രന്ഥങ്ങള്‍, വേദാന്ത സൂത്രങ്ങള്‍, ഇതിഹാസങ്ങള്‍ , പുരാണങ്ങള്‍ എന്നിവയെല്ലാം വേദഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുന്നു. രാമായണത്തിലും മഹാഭാരതത്തിലുമെല്ലാം സനാതന ധര്‍മത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
ഭഗവത്ഗീതയിലാണ് സനാതന ധര്‍മത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിച്ച് പറഞ്ഞിരിക്കുന്നത്. സനാതന ധര്‍മം പുനര്‍ജന്മത്തെ അടിസ്ഥാനമാക്കിയുള്ള ഒരു മതമാണ് എന്നും ജൈനമതം, ബുദ്ധമതം, ഹിന്ദുമതം എന്നിവയില്‍ പുനര്‍ജന്മമെന്ന ആശയം ഉള്ളതായും ചില പണ്ഡിതന്മാര്‍ പറയുന്നു. ദൈവത്തെ സേവിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമങ്ങള്‍, മതപരമായ അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍ എന്നിവയെല്ലാം സനാതന ധര്‍മത്തിലുണ്ട്. എല്ലാ ഹിന്ദുക്കളും പാലിക്കേണ്ട കടമകളുടെയും ആചാരങ്ങളുടെയും ഒരു പട്ടിക ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.
സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്ന് ഉദയനിധി സ്റ്റാലിനും പിണറായിയും പറയുന്നു. എന്നാല്‍, സാമൂഹിക നീതി ഹിന്ദുമതത്തിന്റെയും സനാതന ധര്‍മത്തിന്റെയും വളരെ പ്രധാനപ്പെട്ട ഭാഗമാണ്. സനാതന ധര്‍മ്മത്തിലെ സാമൂഹികഘടന ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമാണ്. സമൂഹത്തെ നാല് വര്‍ണങ്ങളായി അല്ലെങ്കില്‍ ഗ്രൂപ്പുകളായി ഇത് തിരിച്ചിരിക്കുന്നു. ബ്രാഹ്മണര്‍ , ക്ഷത്രിയര്‍ , വൈശ്യര്‍ , ശൂദ്രന്മാര്‍ എന്നിവയാണ് അവ. ആളുകള്‍ക്ക് അര്‍ഹമായത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയായിരുന്നു ഈ ചാതുര്‍വര്‍ണ്യ സമ്പ്രദായത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. ചാതുര്‍വര്‍ണ്യസമ്പ്രദായം ഇന്ന് വിശ്വസിക്കപ്പെടുന്നതില്‍നിന്ന് വ്യത്യസ്തമാണ്. ഒരു വ്യക്തിയുടെ ഗുണങ്ങളും പ്രവര്‍ത്തനങ്ങളുമാണ് അവന്റെ വര്‍ണത്തെയും ജാതിയെയും നിര്‍ണയിക്കുന്നത്. അല്ലാതെ അവന്റെ ജനനത്തെ മാത്രം വിലയിരുത്തി മാത്രമല്ല.
ചാതുര്‍വര്‍ണ്യ സമ്പ്രദായം വ്യക്തികളെ അവരുടെ ഗുണങ്ങളുടെ അല്ലെങ്കില്‍ പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയും ഒരേ കടമകളും പ്രത്യേകമായ അവകാശങ്ങളും ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് സാമൂഹിക നീതിയും എല്ലാവര്‍ക്കും തുല്യപരിഗണ ഉറപ്പാക്കുകയും ചെയ്യുന്നു.
സംഭവം വവാദമായതിനു പിന്നാലെ, പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഉദയനിധി പ്രതികരിച്ചു. ''സനാതന ധര്‍മം മൂലം അടിച്ചമര്‍ത്തപ്പെടുകയും പാര്‍ശ്വത്കരിക്കപ്പെടുകയും ചെയ്തവര്‍ക്കുവേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്'',, അദ്ദേഹം സാമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ''ഇതിന്റെ പേരില്‍ നിയമനടപടി നേരിടാന്‍ തയ്യാറാണ്. ഇത്തരം പതിവ് കാവി ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങില്ല. പെരിയാര്‍, അണ്ണ, കലൈഞ്ജര്‍ എന്നിവരുടെ അനുയായികളാണ് ഞങ്ങള്‍. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമര്‍ത്ഥമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ സാമൂഹിക നീതി ഉയര്‍ത്തിപ്പിടിക്കാനും സമത്വ സമൂഹം സ്ഥാപിക്കാനും എന്നേക്കും ഞങ്ങള്‍ പോരാടും'', ഉദയനിധി സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.
വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധര്‍മ്മമെന്നും ഉദയനിധി വിശദീകരിച്ചു. ബിജെപിയുടെ പതിവ് ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ല, പറഞ്ഞതില്‍ നിന്നും പുറകോട്ടില്ലെന്നും ഉദയനിധി വ്യക്തമാക്കി. ദ്രാവിഡ നാട്ടില്‍ നിന്ന് സനാതന ധര്‍മ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, പറഞ്ഞത് ഇന്നും നാളേയും എന്നും പറയുമെന്നും ഉദയനിധി വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ടിനായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ പറഞ്ഞതില്‍ വിശദീകരണവുമായി ഉദയനിധി രംഗത്തെത്തിയിരുന്നു.
എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായാണ് പിണറായി വിജയന്‍ പറഞ്ഞത് .തലസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ നയങ്ങളും നിലപാടുകളും തീരുമാനിക്കുന്നത് ക്ലിഫ് ഹൗസില്‍ നിന്നാണെന്നത് പരസ്യമായ രഹസ്യമാണ്. മുഖ്യമന്ത്രിയുടെ മകളുടെ തീരുമാനങ്ങള്‍ക്ക് എതിര്‍പ്പ് പറയാന്‍ ആര്‍ക്കും ധൈര്യമില്ല. ആരെങ്കിലും എതിര്‍ത്താല്‍ മുഖ്യമന്ത്രി അവരെ എതിര്‍ക്കും. അതാണ് പതിവ്. കേരള സെക്രട്ടറിയേറ്റിനേക്കാള്‍ പ്രധാനപ്പെട്ടതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം നന്തന്‍കോട് ക്ലിഫ് ഹൗസ് കോമ്പൗണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകളും തൊട്ടടുത്ത വീടുകളിലാണ് ക്ലിഫ്ഹൗസ് പരിസരത്ത് താമസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ കേരള ഭരണം നടക്കുന്നത് സെക്രട്ടറിയേറ്റില്‍ അല്ല ഈ രണ്ടു വീടുകള്‍ കേന്ദ്രീകരിച്ചാണ്. മുഖ്യമന്ത്രിക്കാണെങ്കില്‍ പുത്രി വാത്സല്യം കെ. കരുണാകരനെക്കാള്‍ കൂടുതലാണ്. മകള്‍ പറയുന്നതിനപ്പുറം ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിയാതെ സ്‌നേഹനിധിയായ പിതാവ് മകള്‍ക്കും സംസ്ഥാനത്തിനും നടുക്ക് നിന്ന് ഭരണം നിര്‍വഹിക്കുന്നു. മകളുടെ ഭര്‍ത്താവും പൊതുമരാമത്ത് മന്ത്രിയുമായ മുഹമ്മദ് റിയാസാണ് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ ശബ്ദമായ മന്ത്രി. ഇതര മതസ്ഥരുമായി അഭിജാതമായ ബന്ധം പുലര്‍ത്തുന്ന മുഹമ്മദ് റിയാസിനെ സംബന്ധിച്ചിടത്തോളം സ്വന്തം സമുദായത്തെ മറ്റേതൊരു രാഷ്ട്രീയക്കാരനെയും പോലെ അദ്ദേഹത്തിന് പിണക്കാന്‍ കഴിയുകയില്ല. എന്നാല്‍ സംസ്ഥാനത്തെ മുസ്ലിം സമുദായംഗങ്ങളെ ഒന്നാകെ അലോസരപ്പെടുത്തി കൊണ്ടാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിത്തേര് ഓടിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നടത്തിയ ഡയലോഗില്‍ മുഖ്യമന്ത്രി ജാതി സെന്‍സസ് നടപ്പാകില്ലെന്ന് പറഞ്ഞതോടെ അമ്മാവനും മരുമകനും കലിപ്പിലായി. വടകരയില്‍ ഷാജി പറമ്പിലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതും മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിരുദ്ധത കൊണ്ടാണ്.
ഭൂരിപക്ഷ സമുദായങ്ങളെ കയ്യിലെടുക്കുന്നതിനായി ജാതി സെന്‍സസ് വേണ്ടെന്ന് തീരുമാനിച്ച മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന കമ്മിറ്റിക്കും തിരിച്ചടി ഉറപ്പായിരിക്കുകയാണ്. ജാതി സെന്‍സസിനോട് കേരളത്തിന് അനുകൂല നിലപാട് ആണെങ്കിലും തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെ പ്രകോപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ജയിക്കണമെങ്കില്‍ ജാതി സെന്‍സസിന് അനുകൂലമായ തീരുമാനം കേരളം സ്വീകരിക്കണം. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ നിലപാടിനോട് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് യോജിപ്പില്ല. ജാതി സെന്‍സസ് എന്ന പന്ത് കേന്ദ്രത്തിലേക്ക് തട്ടി ഇടണം എന്ന നിലപാടാണ് സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ഉള്ളത്. എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സമുദായ സംഘടനകള്‍ ജാതി സെന്‍സസിനെ തുറന്ന് എതിര്‍ക്കുന്നതാണ് മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും ഭയപ്പെടുത്തുന്നത്. എന്‍എസ്എസിന്റെ നിലപാടുകള്‍ ബിജെപിക്ക് അനുകൂലമാണ്. 2026 ല്‍ ഒരു ന്യൂനപക്ഷ മന്ത്രിസഭ രൂപീകരിക്കുമെന്ന് സ്വപ്നം കാണുന്ന റിയാസിനാണ് സി പി എം സംസ്ഥാന കമ്മിറ്റി തിരിച്ചടി നല്‍കിയത് . ജാതി സെന്‍സസ് വിഷയത്തില്‍ പന്ത് കേന്ദ്ര സര്‍ക്കാരിന്റെ കോര്‍ട്ടില്‍ തള്ളിയിട്ടതോടെയാണ് റിയാസിന് പ്രതീക്ഷകളറ്റത്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും റിയാസിനുമില്ല. ഇടതു മുന്നണിയുടെ ഇരട്ടത്താപ്പ് വ്യക്തമായതോടെ ഇസ്ലാം മതവിശ്വാസികള്‍ കൂട്ടത്തോടെ കൂറുമാറിയിരിക്കുകയാണ്.
ഇത്തരം ന്യൂനപക്ഷ വിരുദ്ധ നിലപാട് പിന്തുടരുന്ന മുഖ്യമന്ത്രി പെട്ടെന്നാണ് ഭൂരിപക്ഷത്തിന് എതിരായത് . ഭൂരിപക്ഷത്തെ എതിര്‍ക്കാന്‍ സനാതന ധര്‍മ്മത്തെ എതിര്‍ക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രി കണ്ടെത്തിയത്. മര്‍മ്മത്തില്‍ കുത്താനാണ് ശ്രമം. അതിന് അദ്ദേഹം കണ്ടെത്തിയത് ഉദയനിധി സ്റ്റാലിന്റെ വഴിയാണ്. ഏതായാലും മുഖ്യമന്ത്രിക്ക് ഇതര മതങ്ങളെ കുറിച്ച് ഇത്തരത്തില്‍ പറയാനുള്ള ധൈര്യമില്ല, അതാണ് മുഹമ്മദ് റിയാസിനെയും വീണാ വിജയനെയും സന്തോഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha