വിശ്വാസവഞ്ചനാക്കേസ്: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്. വിശ്വാസവഞ്ചനയ്ക്കുള്ള കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മൃദംഗ വിഷന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചത്. നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഈ അക്കൗണ്ടുകള്‍ വഴിയാണ് നര്‍ത്തകരില്‍നിന്ന് പണം സ്വീകരിച്ചത്.
പരിപാടിക്കായി കുട്ടികളില്‍ നിന്നും പണം പിരിച്ചതില്‍ അടക്കം ക്രമക്കേട് ഉണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. സാമ്പത്തിക ഇടപാടുകള്‍ അടക്കം പരിശോധിക്കും.
ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മൃദംഗ വിഷന്‍ MD നിഗേഷ് കുമാറിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. കമ്പനിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നിഗേഷ്. വേദിയുടെ നിര്‍മാണത്തിലെ വീഴ്ചയാണ് പ്രധാനമായും സംഘം അനേഷിക്കുന്നത്. ജിസിഡിഎയുടെ നിബന്ധനകള്‍ പാലിച്ചോ എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും.
https://www.facebook.com/Malayalivartha