63-ാമത് സ്‌കൂള്‍ കലോത്സവത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകള്‍
63-ാമത് സ്‌കൂള്‍ കലോത്സവ നടത്തിപ്പിന് പിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. സ്‌കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഷ്ട്രീയ ഭേദമെന്യേ എല്ലാ ട്രേഡ് യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചത്. കലോത്സവ വേദികളിലേക്ക് സൗജന്യമായി ഓട്ടോ സര്‍വീസ് നടത്താന്‍ ഒരുക്കമാണെന്ന് വിവിധ ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.
തൊഴിലാളി സംഘടനാ പ്രവര്‍ത്തകരെ ആദ്യമായി കലോത്സവത്തിന്റെ സംഘാടനത്തില്‍ ഭാഗഭാക്കാക്കിയതിനുള്ള നന്ദി എല്ലാ സംഘടനകളും പ്രകടിപ്പിച്ചു. വിവിധ യുവജന സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, കെ.ടി.യു.സി (ബി), പി.എസ്.യു, എച്ച്.എം.എസ്, എന്‍.വൈ.സി (എസ്), സേവ യൂണിയന്‍, എസ്.ടി.യു, എച്ച്.എം.കെ.പി., ഡി.വൈ.എഫ്.ഐ, കെ.എസ്.യു എന്നീ സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസ് എസ്, അഡിഷണല്‍ ഡയറക്ടര്‍ ഷിബു ആര്‍.എസ്, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ, എസ് ഐ ഇ ടി ഡയറക്ടര്‍ ബി അബുരാജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha