സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേല്‍ക്കാനൊരുങ്ങി തലസ്ഥാനം
63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്ന കലാപ്രതിഭകളെ വരവേല്‍ക്കാനൊരുങ്ങി തലസ്ഥാനം. പെണ്‍കുട്ടികള്‍ക്ക് 27 സ്‌കൂളുകളിലും ആണ്‍കുട്ടികള്‍ക്ക് 11 സ്‌കൂളുകളിലുമാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. അതിന്റെ ചുമതല നോഡല്‍ ഓഫിസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അവശ്യ സൗകര്യങ്ങള്‍ അടക്കമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അക്കോമഡേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.കെ.പ്രശാന്ത് പറഞ്ഞു.
കലോത്സവത്തിന്റെ മുഴുവന്‍ വിവരങ്ങളും ക്യുആര്‍ കോഡില്‍ ലഭ്യമാണ്. ഓരോ ജില്ലയ്ക്കും താമസസ്ഥലം, റജിസ്‌ട്രേഷന്‍ സെന്റര്‍, ഭക്ഷണസ്ഥലം, നോഡല്‍ ഓഫിസര്‍മാരുടെ ഫോണ്‍ നമ്പര്‍, താമസസ്ഥലത്തിന്റെ ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍, കലോത്സവ ബ്രോഷര്‍, മത്സര സ്ഥലങ്ങളുടെ ലൊക്കേഷന്‍, നോട്ടിസ് എന്നിവ ക്യുആര്‍ കോഡ് വഴി ലഭിക്കുമെന്ന് അക്കോമഡേഷന്‍ കമ്മിറ്റിയുടെ ചുമതലയുള്ള ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ.എസ്.ഷാജിത, കണ്‍വീനര്‍ ബ്രീസ് എം.രാജ് എന്നിവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha