തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ തട്ടി യുവാവിന് ദാരുണാന്ത്യം
തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ തട്ടി യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ തൃപ്പങ്ങോട്ടാണ് സംഭവം നടന്നത്. തൃപ്പങ്ങോട്ട് സ്വദേശി നിയാസ് ആണ് മരിച്ചത്. 35 വയസായിരുന്നു. അയല്‍വാസിയുടെ വീട്ടിലെ തെങ്ങ് മുറിക്കുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്.
തെങ്ങിനു മുകളില്‍ കയറി മുറിക്കുന്നതിനിടെ കട്ടര്‍ തെന്നി കഴുത്തില്‍ തട്ടുകയായിരുന്നു. കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ നിയാസ് തെങ്ങിനു മുകളില്‍ നിന്നു താഴേക്ക് വീണു. നിയാസിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് മൃതദേഹം സംസ്‌കരിക്കും.
അതേസമയം എറണാകുളം അങ്കമാലിയില്‍ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ട്രാവലര്‍ ഡ്രൈവര്‍ ആയ പാലക്കാട് സ്വദേശി അബ്ദുല്‍ മജീദ് (59) ആണ് മരിച്ചത്. കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരായ പാലക്കാട് സ്വദേശികളായ 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്.
ഇവരില്‍ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലി നായത്തോട് ജങ്ഷന് സമീപത്തെ വളവില്‍ വെച്ചാണ് അപകടമുണ്ടായത്. ട്രാവലറില്‍ ഉണ്ടായിരുന്ന മറ്റു 18 സ്ത്രീകളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha